തൊടുപുഴ ∙ മൂന്നാറിൽ ടൂറിസം സീസണാകുമ്പോഴാണ് തിരക്ക് കൂടുന്നതെങ്കിൽ കുമളിയിൽ ടൂറിസം സീസണിന്റെയൊപ്പം ശബരിമല തീർഥാടക സീസണും കൂടിയെത്തി കുരുക്ക് മുറുകുന്നതാണ് സ്ഥിതി. ലോവർ ക്യാംപ് മുതൽ തുടങ്ങുന്ന വീതി കുറഞ്ഞ റോഡിലെ തിരക്ക് കുമളിയിലെത്തുമ്പോൾ കുരുക്കായി മാറും.
കുമളി ടൗണിലെ ഗതാഗത പ്രശ്നമാണ് പ്രധാനമായും ടൗണിലുണ്ടാക്കുന്ന പ്രശ്നം. പാർക്കിങ് പ്രശ്നങ്ങളും അനിയന്ത്രിത വഴിയോര കച്ചവടവുമാണ് പ്രശ്നങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
പാർക്കിങ് ഉണ്ടെങ്കിൽ ‘ഓകെ’യാണ്
പാർക്കിങ് സൗകര്യത്തിന്റെ അഭാവമാണ് തേക്കടിയിൽ എത്തുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളി.
റോഡിന് ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുക എന്നതാണ് ഏക മാർഗം. ഇതാണ് വലിയ ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നത്.
മണ്ഡല-മകരവിളക്ക് സീസണിലും, പൂജാ അവധിയ്ക്കുമാണ് തേക്കടിയിലും, കുമളിയിലും സ്ഥിതി രൂക്ഷമാകുന്നത്.
ശബരിമല തീർഥാടകരുടെ വാഹനങ്ങൾ റോഡരികിൽ നിരക്കുന്നതോടെ വിനോദ സഞ്ചാരികളുടെ ഉൾപ്പെടെ മറ്റ് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമില്ലാതാകും. തീർഥാടകരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സീസൺ വ്യാപാരികൾ അയ്യപ്പഭക്തരുടെ ഒഴികെ മറ്റ് വാഹനങ്ങൾ കടയുടെ മുന്നിൽ പാർക്ക് ചെയ്യാനും സമ്മതിക്കില്ല.
കുമളി ടൗൺ ഇങ്ങനെ തിരക്കിൽ വീർപ്പുമുട്ടുമ്പോൾ തൊട്ടടുത്ത് ആനവച്ചാലിൽ ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാർക്കിങ് ഗ്രൗണ്ട് വെറുതെ കിടക്കുകയാണ്.
വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് പാർക്കിങ്ങിന് അവർ അനുമതി നൽകുന്നില്ലെന്നതാണ് ഇതിന് കാരണം. കലക്ടർ ഇടപെട്ടിട്ടുപോലും നിലപാടിൽ മാറ്റം വരുത്താൻ വകുപ്പ് തയാറായിട്ടില്ല.
തേക്കടിയിലെ ടൂറിസം മേഖലയ്ക്ക് ഉണർവ് ഉണ്ടാകണമെങ്കിൽ വനം വകുപ്പിന്റെ നിലവിലുള്ള പല നയങ്ങളും മാറ്റേണ്ടതായിട്ടുണ്ടെന്ന് നാട്ടുകാർ അടിവരയിടുന്നു.
വാഗമൺ ബ്ലോക്ക്
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുള്ള വാഗമണ്ണിൽ ടൂറിസം സീസൺ എത്തുന്നതോടെ തിരക്ക് വ്യാപിക്കുകയാണ്. വാഗമണ്ണിലെ മിക്ക പ്രദേശത്തേക്കും സഞ്ചാരികൾ എത്തുന്നതോടെ മൂന്നും നാലും മണിക്കൂറാണ് കുരുക്ക്.
ബൈക്ക് റൈഡേഴ്സിന്റെ ഇഷ്ട ലൊക്കേഷനായ വാഗമണ്ണിലേക്ക് ഇടുക്കിയിൽ എത്തുന്ന ഭൂരിഭാഗം സഞ്ചാരികളും എത്താൻ ശ്രമിക്കുന്നുണ്ട്.
നല്ലതണ്ണി മുതൽ വെടിക്കുഴി വരെയുള്ള 3.5 കിലോമീറ്റർ ദൂരത്താണ് വാഗമണ്ണിലെ മൊട്ടക്കുന്ന്, അഡ്വഞ്ചർ പാർക്ക് പൈൻമരക്കാട് എന്നിവയുൾപ്പെടുന്നത്.
ഇവിടേക്ക് സഞ്ചാരികൾ എത്തുന്നതോടെ കുരുക്ക് തുടങ്ങും. പിന്നീട് വാഗമൺ ടൗൺ കഴിഞ്ഞും മീറ്ററുകളോളം കുരുക്ക് നീളുന്നതാണ് സ്ഥിതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

