ചെറുതോണി ∙ ഇടുക്കി വെൺമണിക്കു സമീപം ബ്ലാത്തിക്കവലയിൽ നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു.
ഇന്നലെ രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. കള്ളിപ്പാറയിൽ നിന്നു ബ്ലാത്തിക്കവലയിലേക്കുള്ള കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടമായ ബസ് മുന്നിൽ പോയ വാഹനത്തിൽ ഇടിച്ച ശേഷം സമീപത്തെ റബർ തോട്ടത്തിലേക്ക് ഇടിച്ചുകയറി നിൽക്കുകയായിരുന്നു.
എറണാകുളത്ത് നിന്നു ചെറുതോണിയിലേക്കു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.
വാഹനത്തിൽ അൻപതോളം യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
അതേസമയം ഗൂഗിൾ മാപ്പ് നോക്കി എത്തുന്ന വിനോദ സഞ്ചാര ബസുകളും വലിയ ചരക്ക് വാഹനങ്ങളും ഇവിടെ തുടർച്ചയായി അപകടത്തിൽപെടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
അപകട സാധ്യതാ മേഖലയാണെന്ന മുന്നറിയിപ്പ് വ്യക്തമായി നൽകാത്തതാണ് പ്രധാന കാരണം.
റോഡിന്റെ വീതിയും വളവും കയറ്റിറക്കങ്ങളും പരിഗണിക്കാതെ മാപ്പ് നിർദേശിക്കുന്ന വഴിയിലൂടെ ഭാരവാഹനങ്ങൾ പോകുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നതിനാൽ അടിയന്തരമായി ഈ റൂട്ടിൽ ഭാരവാഹനങ്ങൾ പ്രവേശിക്കാത്ത വിധം നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

