മൂന്നാർ ∙ അനധികൃത വാഹന പാർക്കിങ് മൂലം മൂന്നാറിലെ ഏക ആശുപത്രിയിലേക്കുള്ള റോഡിൽ രോഗികളുമായെത്തുന്ന ആംബുലൻസുകളും വാഹനങ്ങളും ഗതാഗതക്കുരുക്കിൽപെടുന്നത് പതിവാകുന്നു. ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലേക്കുള്ള ജിഎച്ച് റോഡിലാണ് അനധികൃത പാർക്കിങ് മൂലം ഗതാഗതക്കുരുക്ക് മുറുകുന്നത്.
മറയൂർ റോഡിൽ നിന്ന് ആശുപത്രിയിലേക്കുള്ള ഇടുങ്ങിയ റോഡിന്റെ ഇരുവശങ്ങളിലും സഞ്ചാരികളും ടൗണിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുമടക്കം വലുതും ചെറുതുമായ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്ക് പതിവാകാൻ കാരണം.
അപകടങ്ങളിൽ പരുക്കേൽക്കുന്നവരോ, അടിയന്തര ചികിത്സ വേണ്ടവരോ ആയ രോഗികളുമായി ആശുപത്രിയിലേക്കു പോകുന്ന വാഹനങ്ങളും ആംബുലൻസുകളുമാണ് ഇത്തരത്തിൽ അനധികൃത പാർക്കിങ് മൂലം ഗതാഗതക്കുരുക്കിൽ പെടുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗുരുതരാവസ്ഥയിലായ രോഗിയുമായി എസ്റ്റേറ്റിൽ നിന്നെത്തിയ ആംബുലൻസ് 15 മിനിറ്റിലധികം സമയം ജിഎച്ച് റോഡിൽ ഗതാഗതക്കുരുക്കിൽ പെട്ടു കിടന്നു.
സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് ഇല്ലാതിരുന്നതിനാൽ നാട്ടുകാർ ഇറങ്ങിയാണ് ഏറെ സമയം വാഹനങ്ങൾ നിയന്ത്രിച്ച് ആംബുലൻസ് കടത്തിവിട്ടത്. ജിഎച്ച് റോഡിൽ ഗതാഗതം നിരോധിച്ച് പൊലീസ് മുൻപ് സൂചനാ ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും സാമൂഹിക വിരുദ്ധർ ഇവ നശിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

