ചെറുതോണി ∙ കനത്ത മഴയെത്തുടർന്ന് കരിമ്പൻ കുട്ടപ്പൻ സിറ്റിയിൽനിന്നു ചുരുളിയിലേക്കുള്ള റോഡിൽ രൂക്ഷമായ വെള്ളക്കെട്ട്. ഓട
തീർത്തപ്പോൾ വെള്ളം ഒഴുകിപ്പോകാനായി കലുങ്കു നിർമിക്കാത്തതിനാൽ മനയാനിപ്പടിയിൽ വെള്ളം കെട്ടി റോഡ് അപകടത്തിലായി. വാഹനങ്ങൾ വെള്ളം കെട്ടിക്കിടക്കുന്ന കുഴിയിൽ ചാടി അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്.കഞ്ഞിക്കുഴി പഞ്ചായത്തിന്റെ പരിധിയിൽ പെടുന്നതാണ് ഈ ഭാഗം.
കഴിഞ്ഞ നാലു വർഷമായി റോഡിൽ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. മണിപ്പാറയിൽനിന്നും തങ്കപ്പൻ സിറ്റിയിലേക്കും അവിടെനിന്നു ചുരുളിയിലേക്കുമുള്ള ഏക ആശ്രയം ഈ വഴിയാണ്. ദിനംപ്രതി വിമലഗിരി, കഞ്ഞിക്കുഴി, ഉപ്പുതോട്, ചേലച്ചുവട് തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളിലേക്ക് കുട്ടികളെ ബസിൽ കൊണ്ടു പോകുന്നതും തിരികെ വരുന്നതും ഈ വഴിയാണ്.
മിൽമ പാൽ അളക്കുന്ന അഞ്ച് സെന്ററുകളിലേക്കും ഇതുവഴിയാണ് പോകേണ്ടത്. എത്രയും വേഗം റോഡ് നന്നാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]