മൂന്നാർ∙ 2018ലെ പ്രളയത്തിൽ തകർന്ന ആട്ടുപാലത്തിനു പകരം സംവിധാനമൊരുക്കാത്തതിനാൽ പഴയ മൂന്നാർ നിവാസികൾ 7 വർഷമായി ദുരിതത്തിൽ. 2018 ഓഗസ്റ്റ് 16നുണ്ടായ പ്രളയത്തിലാണ് പഴയ മൂന്നാറിനെയും ഹൈറേഞ്ച് ക്ലബ് റോഡിനെയും ബന്ധിപ്പിക്കുന്ന ആട്ടുപാലം തകർന്നത്.
ഇതോടെ പഴയ മൂന്നാർ, ചൊക്കനാട്, ഹൈറേഞ്ച് ക്ലബ്, വർക്സ് ഷോപ്പ് ക്ലബ് മേഖലയിലുള്ള നൂറുകണക്കിനാളുകൾക്ക് യാത്ര ചെയ്യാൻ സൗകര്യമില്ലാതായി.
നിലവിൽ ടാക്സി വാഹനങ്ങളിലും ബൈപാസ് പാലം വഴി കൂടുതൽ ദൂരം സഞ്ചരിച്ചാണ് ആളുകൾ മൂന്നാർ ടൗണിലും പഴയ മൂന്നാറിലും വീടുകളിലുമെത്തുന്നത്. യാത്രാദുരിതം പരിഹരിക്കുന്നതിനായി 2023ൽ പഴയ മൂന്നാറിൽ പുതിയ ആട്ടുപാലം നിർമിക്കുന്നതിന് 1.15 കോടി രൂപ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ചിരുന്നു. എന്നാൽ രണ്ടു വർഷമായിട്ടും പാലം പണിക്കായുള്ള ഒരു നടപടികളും ആരംഭിച്ചില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]