കുമളി∙ ഓടമേട് – കന്നിമാർച്ചോല റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രാ യോഗ്യമല്ലാതായിട്ടും നന്നാക്കാൻ നടപടിയില്ല. കുമളി പഞ്ചായത്തിലെ ഓടമേട്ടിൽനിന്ന് വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വാളാർഡിയിൽ എത്തുന്ന റോഡ് ഒട്ടേറെ കുടുംബങ്ങളുടെ ആശ്രയമാണ്.
നബാർഡ് ഫണ്ട് ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് 6 വർഷം മുൻപ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. പിന്നീട് ഒരു പണികളും നടന്നില്ല.
റോഡിന്റെ കുറേ ഭാഗം പൂർണമായും തകർന്ന അവസ്ഥയിലാണ്. ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചാൽ മാത്രമേ പണികൾ നടക്കൂ.
എന്നാൽ, അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]