മൂന്നാർ ∙ മാട്ടുപ്പെട്ടി പാലത്തിൽ പൊതുമരാമത്ത് വകുപ്പ് ഒരാഴ്ച മുൻപ് നടത്തിയ അറ്റകുറ്റപ്പണികൾ പ്രഹസനമായി. കോൺക്രീറ്റ് ചെയ്തടച്ച പാലത്തിലെ കുഴികൾ വീണ്ടും പഴയപടിയായി.
ഒരു വർഷമായി പാലത്തിൽ രൂപപ്പെട്ടുകിടന്ന വൻ കുഴിയിൽ വീണ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നത് പതിവായതോടെയാണ് പൊലീസ് ഇടപെട്ട് ഇതുവഴിയുള്ള ഗതാഗതം നിർത്തിയ ശേഷം അറ്റകുറ്റപ്പണികൾ നടത്താൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയത്. ഇതെത്തുടർന്ന് കഴിഞ്ഞ 19ന് പാലത്തിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
കുഴികൾ കോൺക്രീറ്റ് ചെയ്ത് ദിവസങ്ങൾക്കു ശേഷമാണ് പാലം ഗതാഗതത്തിനായി വീണ്ടും തുറന്നു കൊടുത്തത്.
എന്നാൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കോൺക്രീറ്റ് മുഴുവൻ ഇളകി കുഴി പഴയതു പോലെയായി. കൂടാതെ സമീപത്ത് കൂടുതൽ കുഴികൾ രൂപപ്പെടുക കൂടി ചെയ്തതോടെ പാലം വഴിയുള്ള ഗതാഗതം പഴയതിനെക്കാളും ദുഷ്കരമായി.
നൂറു വർഷം മുൻപ് ബ്രിട്ടിഷുകാരാണ് മുതിരപ്പുഴയ്ക്കു കുറുകെ മൂന്നാറിനെയും മാട്ടുപ്പെട്ടി, ദേവികുളം മേഖലകളെയും ബന്ധിപ്പിക്കുന്ന ഈ ഇരുമ്പുപാലം നിർമിച്ചത്. ഇരുവശങ്ങളിലുമുള്ള കരിങ്കൽ തൂണുകളിൽ ഇരുമ്പുപാളികൾ നിരത്തിയാണ് മാട്ടുപ്പെട്ടി പാലം നിർമിച്ചത്. അടിവശത്തുള്ള ഇരുമ്പുപാളികൾ തകർന്നതാണ് മുകൾ ഭാഗങ്ങളിൽ കുഴികൾ രൂപപ്പെടാൻ കാരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]