മൂന്നാർ ∙ കുരങ്ങ് ശല്യത്തിൽ വലഞ്ഞ് മൂന്നാർ ടൗണിലെ വ്യാപാരികൾ. ഒരാഴ്ചയായാണ് മൂന്നാർ ടൗണിലെ പഴം, പച്ചക്കറി മാർക്കറ്റുകളിൽ കുരങ്ങുശല്യം രൂക്ഷമായത്. കൂട്ടത്തോടെയെത്തുന്ന കുരങ്ങുകൾ വിൽപനയ്ക്കായി സൂക്ഷിച്ചിട്ടുള്ള പഴങ്ങളും മറ്റു സാധനങ്ങളുമെടുത്തു കൊണ്ടുപോയി വ്യാപാര സ്ഥാപനങ്ങളുടെ മുകളിൽ ഇരുന്നുതിന്നുന്നത് പതിവായിരിക്കുകയാണ്.
കൂടാതെ ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന ശുദ്ധജലസംഭരണികളും ഇവ വൃത്തിഹീനമാക്കുന്നത് പതിവാണ്. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ ടൗണിൽ കുരങ്ങുകളുടെ ശല്യം രൂക്ഷമായിട്ടും ഇതിനെതിരെ വനംവകുപ്പ് ഒരു നടപടിയെടുക്കുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

