കട്ടപ്പന ∙ മഴയും തണുപ്പുമെല്ലാം ആവേശത്തിന് വഴിമാറിയപ്പോൾ തീറ്റമത്സരം തീപ്പൊരിയായി. 2 സ്ത്രീകളും 3 അതിഥിത്തൊഴിലാളികളും ഉൾപ്പെടെ 17 പേരാണ് വയറുനിറച്ച് സമ്മാനം നേടാൻ മത്സരിച്ചത്. ഒടുവിൽ 16 ഇഡ്ഡലി കഴിച്ച് കട്ടപ്പന കുന്നുംപുറത്ത് ജിതിൻ ജിജി ഒന്നാം സമ്മാനം കരസ്ഥമാക്കി.
5,001 രൂപയും പൂവൻ കോഴിയുമായിരുന്നു ഒന്നാം സമ്മാനം. 14 ഇഡ്ഡലി കഴിച്ച കട്ടപ്പന പാലിയേക്കൽ പി.എസ്.മനോജ് രണ്ടാം സമ്മാനമായ 3,001 രൂപ നേടിയപ്പോൾ 13 ഇഡ്ഡലി അകത്താക്കി ബംഗാൾ സ്വദേശി മംഗൾ മൂന്നാം സമ്മാനമായ 1,001 രൂപയും കരസ്ഥമാക്കി.
ഓണാഘോഷത്തിന്റെ ഭാഗമായി മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീറ്റമത്സരമാണ് ആവേശകരമായത്. ഇഡ്ഡലിയും ചമ്മന്തിയുമായിരുന്നു ഭക്ഷണം. ആയിരം ഇഡ്ഡലിയും ആവശ്യാനുസരണം ചമ്മന്തിയുമാണ് സംഘാടകർ ഒരുക്കിയിരുന്നത്.
മന്ത്രി റോഷി അഗസ്റ്റിൻ മത്സരം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപഴ്സൻ ബീന ടോമി സമ്മാന സമർപ്പണം നിർവഹിച്ചു.
മത്സരത്തിൽ പങ്കെടുത്ത വനിതകൾക്ക് പ്രോത്സാഹന സമ്മാനവും നൽകി. ക്ലബ് രക്ഷാധികാരി ജോർജി മാത്യു, പ്രസിഡന്റ് സണ്ണി സ്റ്റോറിൽ, സെക്രട്ടറി ഇ.ആർ.അശോക്, മനോജ് വർക്കി, വിപിൻ വിജയൻ, പ്രിൻസ് മൂലേച്ചാലിൽ, ടിജിൻ ടോം എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]