കാലാവസ്ഥ
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത.
ഓണാഘോഷം 2 മുതൽ
രാജാക്കാട് ∙ പഴയകാലത്തെ ഓണാഘോഷങ്ങൾ പുതിയ തലമുറയെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പഴയവിടുതിയിൽ ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികൾ 2 മുതൽ 3 വരെ നടക്കും. 2ന് രാവിലെ 10ന് രാജാക്കാട് ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിക്കുന്ന മാവേലി എഴുന്നള്ളത്ത് പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ഉദ്ഘാടനം ചെയ്യും. മാവേലിയുടെ കിരീടധാരണം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്.ബിജു നിർവഹിക്കും.
വൈകിട്ട് 6ന് തിരുവോണ സന്ദേശ സമ്മേളനം ഡീൻ കുര്യാക്കോസ് എപി ഉദ്ഘാടനം ചെയ്യും. 3ന് രാവിലെ 10 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉച്ചകഴിഞ്ഞ് 3ന് വനിതകളുടെ വടംവലി മത്സരവും നടക്കും.
തുടർന്ന് ജനകീയ ലേലം, പായസ സദ്യ.
നേതൃസംഗമം നാളെ
രാജാക്കാട് ∙ എസ്എൻഡിപി രാജാക്കാട്, അടിമാലി, നെടുങ്കണ്ടം യൂണിയനുകളുടെ സംയുക്ത നേതൃസംഗമം നാളെ എൻആർ സിറ്റി, എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. നേതൃസംഗമം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.
സമരം മാറ്റിവച്ചു
അടിമാലി ∙ ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിൽ നിലനിൽക്കുന്ന നിർമാണ വിലക്ക് നീക്കുന്നതിന് ഹൈക്കോടതിയിൽ അനുകൂലമായ സത്യവാങ്മൂലം നൽകുമെന്ന് ഉത്തരവാദിത്തപ്പെട്ടവരിൽനിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയിലെ ഓഫിസ് പടിക്കൽ ഇന്ന് നടത്താനിരുന്ന ഉപവാസ സമരം മാറ്റിവച്ചതായി ദേശീയപാത സംരക്ഷണ സമിതി ചെയർമാൻ പി.എം.ബേബി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]