
കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും.
മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്
തൊടുപുഴ ∙ തൊടുപുഴ കെൽട്രോൺ നോളജ് സെന്ററിൽ 4 മുതൽ 6 വരെ വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സിന്റെ സൗജന്യ പരിചയ ക്ലാസ് നടത്തും.
ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം. 9072592416, 9072592412.
കർഷകർക്ക് പുരസ്കാരം
കുമാരമംഗലം ∙ ചിങ്ങം ഒന്ന് കർഷക ദിനാചരണത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നതിനായി മാതൃകാപരമായ രീതിയിൽ കൃഷി ചെയ്യുന്ന കർഷകരിൽനിന്ന് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
മികച്ച ജൈവ കർഷകൻ, വിദ്യാർഥി കർഷകൻ/ കർഷക, എസ്സി/എസ്ടി വിഭാഗത്തിൽ നിന്നുള്ള മികച്ച കർഷകൻ, വനിത കർഷക, ക്ഷീരകർഷകൻ/ കർഷക, മുതിർന്ന കർഷകൻ, മികച്ച കർഷകക്കൂട്ടം/ഗ്രൂപ്പ് എന്നിവർക്കാണ് അവാർഡ് നൽകുക. കർഷകർ 5നകം കൃഷിഭവനിൽ അപേക്ഷ നൽകണം.
ലാബ് ടെക്നോളജിസ്റ്റ്
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ബയോസയൻസസിൽ ലാബ് ടെക്നോളജിസ്റ്റ് തസ്തികയിലെ 2 ഒഴിവുകളിൽ ഒരു വർഷത്തേക്കു കരാർ നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ 11ന് 12ന് വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും.
ബിഎസ്സി എംഎൽടി യോഗ്യതയുള്ളവരെയാണു പരിഗണിക്കുന്നത്. പ്രായപരിധി: 36.
കട്ടപ്പന കമ്പോളം
ഏലം: 2550-2750
കുരുമുളക്: 660
കാപ്പിക്കുരു(റോബസ്റ്റ): 195
കാപ്പി പരിപ്പ്(റോബസ്റ്റ): 380
കൊട്ടപ്പാക്ക്: 200
മഞ്ഞൾ: 230, ചുക്ക്: 250
ഗ്രാമ്പൂ: 775, ജാതിക്ക: 285
ജാതിപത്രി: 1475-1875
കൊക്കോ വില മുരിക്കാശേരി:
കൊക്കോ: 150
കൊക്കോ (ഉണക്ക): 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]