തൊടുപുഴ ∙ മൂവാറ്റുപുഴ – തേനി സംസ്ഥാനപാത അലൈൻമെന്റിൽ തർക്കമുള്ള ഭാഗത്തെ പുറമ്പോക്കു സ്ഥലം ഏറ്റെടുത്ത് കല്ലിട്ട് തിരിക്കുന്ന ജോലികൾ ആരംഭിച്ചു. നിലവിൽ തർക്കമുള്ള കോടിക്കുളം പഞ്ചായത്തിലെ 3.3 കിലോ മീറ്റർ ദൂരത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഏറ്റെടുത്തതിന്റെ റിപ്പോർട്ട് ഏപ്രിൽ 8ന് നൽകണമെന്ന് കഴിഞ്ഞ 18ന് ഹൈക്കോടതി നൽകിയ ഉത്തരവിൽ പറഞ്ഞിരുന്നു.
ഇതിനായി കരിമണ്ണൂർ പൊതുനിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
അലൈൻമെന്റിൽ ഉൾപ്പെടുന്ന പെരുമാങ്കണ്ടം മുതൽ പടിഞ്ഞാറേ കോടിക്കുളം മുസ്ലിം പള്ളി കോട്ടക്കവല വരെയുള്ള ഭാഗത്താണു തർക്കം. ഇവിടെ പുറമ്പോക്ക് ഭൂമി കൈവശം വച്ചിരുന്ന 10 പേർ സറണ്ടർ ഒപ്പിട്ട് നൽകിയതായി മൂവാറ്റുപുഴ- തേനി സ്റ്റേറ്റ് ഹൈവേ (എസ്എച്ച്- 43) പുനർനിർമാണ സെൻട്രൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
നിലവിൽ മൂവാറ്റുപുഴയിൽ നിന്നു 16 കിലോമീറ്റർ ദൂരം ബിഎംബിസി നിലവാരത്തിൽ പണി പൂർത്തിയായി. 26 വർഷമായി തുടരുന്ന റോഡ് നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

