മൂവാറ്റുപുഴ∙ അബദ്ധത്തിൽ അഴുക്കുചാലിൽ വീണ സ്വർണമോതിരം അഗ്നിരക്ഷാ സേന വീണ്ടെടുത്ത് ഉടമയ്ക്കു കൈമാറി. 5 ഗ്രാം പൊന്നേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഈസ്റ്റ് മാറാടി സ്വദേശി ബേബി മാത്യുവിന് ആ മോതിരം വിലമതിക്കാനാകാത്തതാണ്.
നഷ്ടമായെന്നു കരുതിയ മോതിരം തിരികെ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ബേബി. കച്ചേരിത്താഴത്തു വച്ചാണ് ബേബിയുടെ മോതിരം അബദ്ധത്തിൽ കാനയിലേക്കു വീണത്.
നഗര റോഡ് വികസനം നടക്കുന്നതിനാൽ കൂറ്റൻ കോൺക്രീറ്റ് സ്ലാബുകളായിട്ടായിരുന്നു കാന മൂടിയിരുന്നത്.
ബേബിയും സമീപത്ത് ഉണ്ടായിരുന്നവരും ശ്രമിച്ചെങ്കിലും മോതിരം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് സമീപത്തുള്ള വ്യാപാരി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.
ഹൈഡ്രോളിക് കട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായാണ് അഗ്നിരക്ഷാ സേന എത്തിയത്. കോൺക്രീറ്റ് സ്ലാബുകൾ നീക്കി നടത്തിയ പരിശോധനയിൽ മോതിരം കാനയിൽ കണ്ടെത്തി. തുടർന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ മോതിരം പുറത്തെടുത്ത് ബേബിക്കു കൈമാറി.
മൂവാറ്റുപുഴ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥരാണ് പ്രവർത്തനത്തിൽ ഏർപ്പെട്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

