കൊച്ചി∙ കൊച്ചി ബിനാലെ വേദിയായ ആസ്പിൻവാൾ ഹൗസിൽ ബെർലിനിൽ നിന്നുള്ള ആന്യ ഈബ്ഷിൻ ഒരുക്കിയ ഇൻസ്റ്റലേഷന്റെ കാതൽ സ്വന്തം ശരീരം തന്നെയാണ്. ദിവസവും അതു മാറുന്നു.
ജീവിതത്തിൽ ഒന്നും സ്ഥിരമല്ല; മാറ്റങ്ങൾ മാത്രമാണു ശാശ്വതം എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.1993 മുതൽ കലാരംഗത്ത് സജീവമായ ആന്യ സ്വന്തം ശരീരം കൂടി ഉപയോഗിച്ചാണു സൃഷ്ടികൾ ഒരുക്കുന്നത്. ശാരീരിക അധ്വാനം മാത്രമല്ല കഠിനമായ വേദന പോലും ദിവസേന വരുത്തുന്ന ഈ മാറ്റങ്ങളുടെ ഭാഗമാണ്.
കാണികൾക്കു ചിലപ്പോൾ അസ്വസ്ഥത തോന്നാമെങ്കിലും മനുഷ്യശരീരം എങ്ങനെയെല്ലാം മാറാൻ സാധ്യതയുണ്ടെന്നു കാണിച്ചു തരുന്നതാണു സൃഷ്ടി. അടുത്തടുത്ത ദിവസങ്ങളിൽ കാണുന്നവർക്കു പോലും വ്യത്യസ്തമായി അനുഭവപ്പെടുന്ന സൃഷ്ടി.
തന്റെ കലയെ പൂർണതയിൽ കാണുന്നതിനു പകരം, കാലത്തിനനുസരിച്ചു മാറുന്ന ഒന്നായാണ് അവർ അവതരിപ്പിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

