പെരുമ്പാവൂർ ∙ മലയാള മനോരമയും ഇരിങ്ങോൾ ലൂക്ക് മെമ്മോറിയൽ പബ്ലിക് സ്കൂളും ചേർന്നു കുട്ടികൾക്കായി ‘സ്മൈൽ പ്ലീസ്’ പുഞ്ചിരി മത്സരം നടത്തി. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.എം.കെ.അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും പിടിഎ പ്രതിനിധിയുമായ ഡോ.ബിബിൻ കുര്യാക്കോസ് സമ്മാന വിതരണം നടത്തി.
ഗായിക സേബാ മൂൺ മുഖ്യാതിഥിയായിരുന്നു.
മലയാള മനോരമ ജനറൽ മാനേജർ എസ്. രമേഷ്, അൽതമാം പെരുമ്പാവൂർ ബിസിനസ് പങ്കാളി ഇ.പി.ഷമീർ, വൈസ് പ്രിൻസിപ്പൽ എം.ഐ.ബുഷറ, സ്റ്റാഫ് കോഓർഡിനേറ്റർ ലിജി വർഗീസ്, അക്കാദമിക കോഓർഡിനേറ്റർ പ്രീത കെ.നായർ എന്നിവർ പ്രസംഗിച്ചു.കാറ്റഗറി ഒന്നിൽ (2–4 പ്രായം) ശ്രീദിവ് അനീഷ് ഒന്നാം സ്ഥാനവും മായ അനന്തിനി രണ്ടാം സ്ഥാനവും ദിസ എൽസ പോൾ മൂന്നാം സ്ഥാനവും നേടി.
കാറ്റഗറി രണ്ടിൽ (5–8 പ്രായം) സേറ ബാനു ഒന്നാം സ്ഥാനവും ട്രീസ മറിയം റാഫിൻ രണ്ടാം സ്ഥാനവും ഇസ്വ സേഹാക് മൂന്നാം സ്ഥാനവും നേടി.
രണ്ടു വിഭാഗങ്ങളിലെയും ഒന്നാം സ്ഥാനക്കാർക്ക് 5000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3000 രൂപയും 2000 രൂപയും സമ്മാനം നൽകി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

