പെരുമ്പാവൂർ ∙ പെരിയാർവാലി കനാൽ ശുചീകരണം നേരത്തെ ആരംഭിച്ചില്ലെങ്കിൽ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പു ചട്ടങ്ങളിൽ തടസ്സപ്പെടുമെന്നു ആശങ്ക. വെള്ളം തുറന്നുവിടുന്നതിനു മുന്നൊരുക്കങ്ങൾ ജലസേചന വകുപ്പ് ആരംഭിച്ചിട്ടില്ല.
പെരിയാറിന്റെ തെക്കുവശത്തു കൂടി ഭൂതത്താൻകെട്ട് ഡാമിൽ നിന്നു തുറന്നുവിടുന്ന വെള്ളമാണു ഹൈ ലവൽ,ലോ ലവൽ കനാലുകളിലൂടെയും ബ്രാഞ്ച് കനാലുകളിലൂടെയും ഒഴുകി 850 കിലോമീറ്റർ നീളത്തിൽ കളമശേരി വരെ കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കുന്നത്. ജില്ലയിലെ 22350 ഹെക്ടർ സ്ഥലത്തെ ജലസേചനത്തിനും കുടിവെള്ളത്തിനും ഈ പദ്ധതി സഹായിക്കുന്നു.
കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചന പ്രകാരം ഒക്ടോബർ മാസത്തോടെ മഴ അവസാനിക്കുകയാണെങ്കിൽ നവംബർ പകുതിയോടെ എങ്കിലും ഡാമിൽ നിന്നു ജലം തുറന്നു വിട്ടാൽ മാത്രമാണ് കൃഷിയിടങ്ങൾ ഉണങ്ങാതെ സംരക്ഷിക്കാൻ കഴിയുകയുള്ളു.
ഇതിനായി 8 കോടിയിലേറെ രൂപ ചെലവ് വരും. തുക പൂർണമായ അനുവദിക്കാൻ സർക്കാർ ഫണ്ടില്ല.
കാടുവെട്ടും ശുചീകരണവും തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തുകയാണ് പതിവ്. ജലസേചന വകുപ്പിന്റെ പെരുമ്പാവൂർ ഡിവിഷനിൽ മാത്രം 264 കിലോമീറ്റർ നീളത്തിൽ കനാലുണ്ട്.
കാട് വെട്ടി മാലിന്യവും മണ്ണും നീക്കം ചെയ്യുന്നതിന് 2 കോടിയോളം രൂപ വേണം.പെരുമ്പാവൂർ സബ് ഡിവിഷന് 83 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുണ്ട്.
ബാക്കി ജോലികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാൻ ആലോചിക്കുന്നു. ഇതിനുവേണ്ടി ഈ പരിധിയിലെ പഞ്ചായത്തുകൾ ബ്ലോക്ക് പഞ്ചായത്തിൽ പദ്ധതി സമർപ്പിക്കണം.
പദ്ധതിക്ക് കലക്ടർ അംഗീകാരം നൽകിയാൽ മാത്രമേ പണി ആരംഭിക്കുവാൻ സാധിക്കുകയുള്ളൂ. ഇതിനു സമയമെടുക്കും.
പെരുമ്പാവൂർ സബ് ഡിവിഷനിൽ മാത്രം 7450 ഹെക്ടർ സ്ഥലത്തെ കൃഷിക്കും കിണറുകളിലെ ഉറവയ്ക്കും കനാൽ വെള്ളം ഉപയോഗിക്കുന്നു.
പെരുമ്പാവൂർ, മൂവാറ്റുപുഴ മുനിസിപ്പാലിറ്റികളും കൂവപ്പടി, ഒക്കൽ, മുടക്കുഴ, വെങ്ങോല, രായമംഗലം, അശമന്നൂർ, വാളകം, പായിപ്ര, കിഴക്കമ്പലം, വേങ്ങൂർ, മഴുവന്നൂർ എന്നീ പഞ്ചായത്തുകൾ പെരുമ്പാവൂർ സബ് ഡിവിഷനിൽ വരുന്നതാണ്. ഈ പ്രദേശങ്ങളിലെ നെല്ല് വാഴ ജാതി കവുങ്ങ് പച്ചക്കറികൾ എന്നീ കൃഷിക്കാർക്ക് കൂടാതെ ആയിരക്കണക്കിനു കിണറുകളും കുളങ്ങളും ചിറകൾക്കും ഉറവ് ലഭിക്കുന്നതും ഈ പദ്ധതിയിലൂടെയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]