അങ്കമാലി ∙ അയ്യമ്പുഴ പഞ്ചായത്തിലെ 6 വാർഡുകളിലെ 9 ബൂത്തുകൾ വന്യമൃഗഭീതിയിൽ. ഇന്നലെ ചായ്പൻകുഴിയിൽ ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതോടെ ഭീതി ഏറിയിരിക്കുകയാണ്.വെറ്റിലപ്പാറ, അതിരപ്പിള്ളി വെസ്റ്റ്, അതിരപ്പിള്ളി ഈസ്റ്റ്, കല്ലാല, കുന്തിരി, കണ്ണിമംഗലം വാർഡുകളിലെ വെറ്റിലപ്പാറ ഫാക്ടറിക്കു സമീപത്തെ അങ്കണവാടി, കാലടി പ്ലാന്റേഷൻ ഹൈസ്കൂൾ, ബി ഡിവിഷൻ അങ്കണവാടി, കല്ലാല ലൈബ്രറി, പാണ്ടുപാറ പള്ളി പാരിഷ്ഹാൾ, അയ്യമ്പുഴ സെന്റ് മേരീസ് പള്ളി ഹാൾ, കട്ടിങ് എസ്എൻഡിപി കെട്ടിടം, കണ്ണിമംഗലം എൻഎസ്എസ് കരയോഗം ഹാൾ, ഗുരുദേവൻ എൽപി സ്കൂൾ എന്നിവയാണു വന്യമൃഗശല്യമുള്ള ബൂത്തുകൾ.
ഇതിൽ വെറ്റിലപ്പാറ വാർഡിൽ വെറ്റിലപ്പാറ ഫാക്ടറിക്കു സമീപമുള്ള അങ്കണവാടി ബൂത്തിനു സമീപത്തുകൂടെ കാട്ടാനകൾ പുഴയിലേക്കു പോകുന്ന ആനത്താരയുണ്ട്.
വനത്തിൽ നിന്ന് 200 മീറ്റർ ദൂരത്തിലാണ് ഈ ബൂത്തുള്ളത്. സ്ഥിരമായി പത്തിലേറെ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുള്ള പ്രദേശമാണിത്.
ഒരു മാസം മുൻപു രാത്രിയിൽ കാട്ടാനക്കൂട്ടം ആക്രമിച്ചു തകർത്ത ബൂത്ത് അറ്റകുറ്റപ്പണി നടത്തി ഉപയോഗക്ഷമമാക്കിയതാണു കല്ലാല വാർഡിലെ ലൈബ്രറി ബൂത്ത്.
ബൂത്തിനു ചുറ്റും വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ട്. പത്താം ബ്ലോക്കിലെ അങ്കണവാടി ബൂത്തിനു സമീപത്തും കാട്ടാനകളുടെ സാന്നിധ്യമുണ്ട്.
കുന്തിരി വാർഡിലെ 2 ബൂത്തുകൾക്കു സമീപത്തും 2 ദിവസം മുൻപു കാട്ടാന ഇറങ്ങിയിരുന്നു. പാണ്ടുപാറയിലും കണ്ണിമംഗലത്തും കാട്ടാന ശല്യം രൂക്ഷമാണ്.
ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി വനംവകുപ്പിന്റെ സേവനം തേടിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

