കാഞ്ഞൂർ∙ പെരിയാറിന്റെ തീരത്ത് ഗ്രാമീണഭംഗി പരക്കുന്ന പഞ്ചായത്താണ് കാഞ്ഞൂർ. പുരാതനമായ കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി, ശക്തൻ തമ്പുരാൻ കൊട്ടാരം, ശക്തൻ തമ്പുരാന്റെ ചരിത്രവുമായി ബന്ധപ്പെട്ട
പുതിയേടം ശ്രീകൃഷ്ണക്ഷേത്രം എന്നിവയെല്ലാം പഞ്ചായത്തിന്റെ മുഖമുദ്രകളാണ്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയുടെ ഒരു ഭാഗം കാഞ്ഞൂർ പഞ്ചായത്തിലാണ്.
നിർദിഷ്ട ശബരി റെയിൽ പാതയും കുണ്ടന്നൂർ ബൈപാസും പഞ്ചായത്തിലൂടെ കടന്നുപോകും.
വികസനത്തിനു വേണ്ടി പഞ്ചായത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ടു.
യുഡിഎഫും എൽഡിഎഫും പഞ്ചായത്തിൽ തുല്യശക്തികളാണെങ്കിലും കഴിഞ്ഞ നാലു തിരഞ്ഞെടുപ്പിലും യുഡിഎഫ് ആണ് ഭരണം നേടിയത്. ഇത്തവണയും ഇരുകൂട്ടരും പോരാട്ടത്തിന് തയാറെടുക്കുന്നു.
നിലവിലെ കക്ഷിനില: യുഡിഎഫ്: 7, എൽഡിഎഫ്–6, സ്വതന്ത്രർ–2. ,സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് ഭരണം നടത്തുന്നു.
ജോയി ഇടശേരി (പൊതുപ്രവർത്തകൻ)
നേട്ടം: തുറവുങ്കര ജനകീയ ആരോഗ്യ കേന്ദ്രം.
കൃഷി ഓഫിസ് നവീകരണം നടത്തി മുകളിലെ നില കാർഷിക ക്ലബ്ബാക്കി മാറ്റി. 5–ാം വാർഡിൽ അങ്കണവാടിക്ക് സ്വന്തം കെട്ടിടം.
മണൽ കടവായിരുന്ന പട്ടയത്ത് കടവ് മനോഹരമായ കുളിക്കടവാക്കി മാറ്റി. പ്രളയത്തിൽ തകർന്ന നടക്കപ്പുഞ്ച പാലം പുന:നിർമിച്ച് ആ വഴി യാത്ര സുഗമമാക്കി.
കണ്ണാട്ടുകുളം ശുചീകരിച്ച് കെട്ടി സംരക്ഷിച്ചു.
കോട്ടം: പഞ്ചായത്ത് ഓഫിസിനു പുതിയ കെട്ടിടം നിർമിച്ചില്ല. എംസിഎഫ് യാഥാർഥ്യമാക്കിയില്ല.
സജി കുടിയിരിപ്പിൽ (സാമൂഹിക പ്രവർത്തകൻ)|
നേട്ടം: പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉൾറോഡുകൾ ഉൾപ്പെടെ തെരുവ് വിളക്കുകൾ എല്ലാം എൽഇഡി ബൾബുകൾ ആക്കിയത് കാരണം ജനങ്ങൾക്ക് രാത്രിയിൽ ഭീതി കൂടാതെ സഞ്ചരിക്കാൻ കഴിയുന്നു.
കോട്ടം: ചെങ്ങൽ തോട്ടിൽ കമ്പനികളിൽ നിന്നും കാനകളിൽ നിന്നുമുള്ള മലിനജലം ഒഴുകുന്നു. ഇത് കിണറുകളിലെ ഉറവയെയും ബാധിക്കുന്നു.
ചെങ്ങൽ തോട്ടിൽ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസ് തൊട്ടടുത്തുള്ള പെരിയാറിലേക്ക് മാറ്റി പൈപ്പ് വഴി നിലവിലെ കനാലിലേക്ക് വെള്ളം എത്തിച്ചാൽ നല്ല വെള്ളം കിട്ടുമെന്ന് പല ഗ്രാമസഭയിലും നിർദേശം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ഡേവിസ് അയ്നാടൻ (വ്യാപാരി)
നേട്ടം: കാഞ്ഞൂരിൽ കെഎസ്ഇബി സെക്ഷൻ കൊണ്ടുവന്നതും ഫീഡർ ലൈൻ പെരിയാറിനു മുകളിലൂടെ ലൈൻ വലിച്ച് റയോൺപുരം സബ് സ്റ്റേഷനിൽ നിന്നാക്കാൻ കഴിഞ്ഞു.
|കോട്ടം: നേതൃത്വം തുടരെ മാറിയതു കാരണം സ്ഥിരത ഇല്ലാത്ത ഭരണം. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന പഞ്ചായത്ത് ഓഫിസ്.
വികസനം മുരടിച്ച കാഞ്ഞൂർ ടൗൺ. ഇപ്പോഴും വാടകകെട്ടിടത്തിൽ തുടരുന്ന കെഎസ്ഇബി ഓഫിസ്.
ടി.എൻ.അശോകൻ (നടൻ, പൊതുപ്രവർത്തകൻ)
നേട്ടം: തുറവുങ്കരയിൽ ജനകീയ ആരോഗ്യകേന്ദ്രം.
ഒട്ടേറെ റോഡുകൾ സഞ്ചാരയോഗ്യമാക്കി. പാത്തിപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കി.
കോട്ടം: ഭരണനേതൃത്വത്തിലെ പടല പിണക്കങ്ങൾ വികസനം മന്ദഗതിയിലാക്കി. പഞ്ചായത്തിലെ നല്ല ജലസ്രോതസ്സായ പുതിയേടം ചിറങ്ങര ചിറയുടെ നവീകരണത്തിന് ഒന്നും ചെയ്തില്ല.
ചില പ്രദേശങ്ങളിലുള്ള രൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിച്ചില്ല. ജലസേചന പദ്ധതികളുടെ പ്രവർത്തനം കാര്യക്ഷമമല്ലായിരുന്നു.
ലാലു പെരുമായൻ (ഫോട്ടോഗ്രഫർ)
നേട്ടം: തുറവുങ്കരയിലെ ജനകീയ ആരോഗ്യ കേന്ദ്രം.
ഹരിത കർമസേന നല്ല രീതിയിൽ പ്രവർത്തിച്ചു. വഴിവിളക്കുകൾ എല്ലായിടത്തും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
കോട്ടം: കണ്ണാട്ടുകുളം വിനോദ സഞ്ചാര മേഖലയിൽ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താമെങ്കിലും ആ രീതിയിൽ ഒരു പദ്ധതിയും നടപ്പാക്കിയില്ല. ആലത്തിപ്പാടം കനാൽ റോഡ് പൂർത്തീകരിച്ചില്ല.
വഴി 2 വശങ്ങളിലും വന്ന പൂർത്തിയാകാതെ നിൽക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

