കിഴക്കമ്പലം∙ സംസ്ഥാന സർക്കാർ വിനോദ സഞ്ചാര വകുപ്പിന്റെ ടൂറിസം ഡെസ്റ്റിനേഷൻ വിജ്ഞാപന പട്ടികയിൽ കുന്നത്തുനാട് മണ്ഡലത്തിലെ കടമ്പ്രയാർ ഇക്കോ ടൂറിസം വില്ലേജിനെ ഉൾപ്പെടുത്തി ഉത്തരവിറങ്ങി. ജില്ലയിൽ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി എന്നീ ടൂറിസം കേന്ദ്രങ്ങൾക്ക് പുറമേ കടമ്പ്രയാറും സംസ്ഥാന സർക്കാർ അംഗീകരിച്ച ടൂറിസം ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ്.കടമ്പ്രയാർ ടൂറിസം ഡെസ്റ്റിനേഷൻ ആകുന്നതോടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഹോട്ടൽ ക്ലാസിഫിക്കേഷൻ ഉൾപ്പെടെ വിവിധ വിനോദസഞ്ചാര മേഖലയിലെ അംഗീകാരങ്ങളിൽ ഇനി മുതൽ കടമ്പ്രയാറും ഉൾപ്പെടും.
കടമ്പ്രയാർ ടൂറിസത്തിന് 3.5 കോടിയുടെ സമഗ്ര നവീകരണ പദ്ധതിക്ക് നവകേരള സദസ്സിൽ ഭരണാനുമതി ലഭിച്ചിരുന്നു.ടൂറിസം വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപയുടെ മറ്റൊരു പദ്ധതിയും ഇവിടെ അനുവദിച്ചിരുന്നു.
ടൂറിസം ഡെസ്റ്റിനേഷൻ ആക്കിയുള്ള സർക്കാർ പ്രഖ്യാപനം കടമ്പ്രയാറിനെ സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നും പി.വി.ശ്രീനിജിൻ എംഎൽഎ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

