ഹരിപ്പാട് ∙ വീയപുരം ചുണ്ടൻ നെഹ്റു ട്രോഫി വള്ളംകളിയിൽ വിജയിച്ചത് അറിഞ്ഞപ്പോൾ മുതൽ വീയപുരം കര ആഹ്ലാദത്തിമർപ്പിലായി. ടിവിയിൽ മത്സരം കണ്ടു കൊണ്ടിരുന്നവർ വീയപുരം ചുണ്ടൻ ജയിച്ചതറിഞ്ഞ് വീരൂ എന്ന് ആർത്തുവിളിച്ച് റോഡിലേക്ക് ഇറങ്ങുകയായിരുന്നു. നിമിഷങ്ങൾക്കകം കോയിക്കൽ ജംക്ഷൻ കേന്ദ്രീകരിച്ച് കരക്കാർ വീയപുരം ചുണ്ടനും വില്ലേജ് ബോട്ട് ക്ലബിനും ജയ് വിളിച്ചും ആർപ്പു വിളിച്ചും സന്തോഷം പങ്കിട്ടു.
യുവാക്കളുടെ സംഘം ഇരുചക്രവാഹനങ്ങളിൽ ഗ്രാമ വഴികളിലൂടെ ഹോൺ മുഴക്കി വിജയം ആഘോഷിച്ചു.
കോയിക്കൽ ജംക്ഷനിൽ നിന്ന് കരക്കാർ ആഹ്ലാദ പ്രകടനമായി വീയപുരം ഹയർസെക്കൻഡറി സ്കൂൾ, വീയപുരം കിഴക്കേകര എന്നിവിടങ്ങളിലെത്തി രാത്രി കോയിക്കൽ ജംക്ഷനിൽ കേന്ദ്രീകരിച്ചു. വീരുവിന്റെ വിജയത്തിൽ ആനന്ദനൃത്തവുമായി കരക്കാർക്കൊപ്പം സ്ത്രീകളും കുട്ടികളും അണിനിരന്നു.
തുടർന്ന് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ജലരാജാവിന്റെ വിജയം ആഘോഷിച്ചു. നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് വീയപുരത്തേക്ക് എത്തുന്ന സന്തോഷത്തിലാണ് കരക്കാർ. വീരുവിനെയും വില്ലേജ് ബോട്ട് ക്ലബ്ബിനെയും സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് കരക്കാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]