ആലപ്പുഴ ∙ മത്സ്യഫെഡ് പദ്ധതിപ്രകാരം മത്സ്യബന്ധന യാനങ്ങളിൽ പെട്രോൾ എൻജിൻ ഘടിപ്പിക്കുന്നവർക്കു പെട്രോളിനു സബ്സിഡി നൽകാൻ തീരുമാനം. മണ്ണെണ്ണ എൻജിനിൽ നിന്നു മാറുന്ന, പെർമിറ്റുള്ള മത്സ്യത്തൊഴിലാളികൾക്കാണു പെട്രോൾ സബ്സിഡി കിട്ടുക.
നിലവിൽ മണ്ണെണ്ണ ലീറ്ററിന് 25 രൂപയാണു സബ്സിഡി. അതേ തുക തന്നെ പെട്രോളിനും സബ്സിഡി നൽകും.
മണ്ണെണ്ണയുടെ വിലവർധനയും ദൗർലഭ്യവും കണക്കിലെടുത്താണു മത്സ്യബന്ധന യാനങ്ങളെ മണ്ണെണ്ണയിൽ നിന്ന് എൽപിജി, പെട്രോൾ എന്നിവയിലേക്കു മാറ്റാൻ മത്സ്യഫെഡ് പദ്ധതി തയാറാക്കിയത്. ഇതിനായി 50,000 രൂപ സബ്സിഡിയും നൽകുന്നുണ്ട്.
സംസ്ഥാനത്താകെ 14,000ലേറെ വള്ളങ്ങൾ മണ്ണെണ്ണ എൻജിനിലാണു പ്രവർത്തിക്കുന്നത്. ആദ്യഘട്ടമായി 1000 വള്ളങ്ങളെ പെട്രോളിലേക്കു മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
സബ്സിഡി ഉണ്ടെങ്കിലും എൻജിൻ പെട്രോളിലേക്കു മാറ്റുന്നതിന് അപേക്ഷകർ കുറവാണ്.
പെട്രോളിനും സബ്സിഡി അനുവദിച്ച സാഹചര്യത്തിൽ കൂടുതൽ പേർ പെട്രോൾ എൻജിനിലേക്കു മാറുമെന്നാണു കരുതുന്നത്. അടുത്തതായി എൽപിജിയിൽ പ്രവർത്തിക്കുന്ന വള്ളങ്ങൾക്കും സബ്സിഡി നൽകാൻ സർക്കാർ ആലോചിക്കുന്നു. നിലവിൽ, മത്സ്യബന്ധന യാനങ്ങളുടെ എൻജിൻ ശേഷി അനുസരിച്ച് മാസം 140–190 വരെ ലീറ്റർ മണ്ണെണ്ണയ്ക്കാണു സബ്സിഡി നൽകുന്നത്.
പെട്രോൾ എൻജിനിലേക്കു മാറുമ്പോൾ ഇതേ അളവിൽ തന്നെയാകും സബ്സിഡി നൽകുക.അതിനാൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]