
ആലപ്പുഴ∙ അത്യാവശ്യ സാഹചര്യത്തിൽ രണ്ടര കിലോമീറ്റർ അകലെയുള്ള പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് ഒരു രോഗിയെ എത്തിക്കാനെടുത്ത സമയം രണ്ടു മണിക്കൂർ. പാടശേഖരങ്ങൾക്കു നടുവിൽ നടവഴി മാത്രമുള്ള വീടുകളിലെ അവസ്ഥയല്ല.
ബസ് സർവീസുള്ള റോഡിൽ നിന്ന് 300 മീറ്റർ മാത്രം അകലെ, വാഹനങ്ങൾ പടിക്കലെത്തുന്ന വീട്ടിലെ അംഗത്തിനാണ് ഈ ദുരവസ്ഥയുണ്ടായത്. കാരണം പ്രധാന റോഡിൽ നിന്നുള്ള 300 മീറ്ററിലും ഒന്നരയടിയോളം വെള്ളക്കെട്ടാണ്.പുഷ്പമംഗലത്ത് സി.വിശ്വംഭരന്റെ ഭാര്യ അമ്മിണിയെയാണു ശാരീരിക അസ്വസ്ഥതകളെ തുടർന്നു രണ്ടര കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിക്കാൻ രണ്ടു മണിക്കൂറെടുത്തത്.
ജൂലൈ ആദ്യ ആഴ്ചയിൽ ഒരു വൈകിട്ടാണ് അമ്മിണിക്കു ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്.
വീടിനു മുന്നിൽ വരെ റോഡ് ഉണ്ടെങ്കിലും വെള്ളക്കെട്ട് കാരണം ഒരു വാഹനവും എത്തില്ല. അതിനാൽ ചെറുവള്ളത്തിൽ ഇരുത്തി റോഡ് വരെ എത്തിച്ചാണ് ആശുപത്രിയിൽ കൊണ്ടുപോയത്.
രണ്ടു സിമന്റ് കട്ടകൾ വച്ച് ഉയർത്തിയ കട്ടിലിൽ, വെള്ളത്താൽ ചുറ്റപ്പെട്ടാണ് അമ്മിണി വിശ്രമിക്കുന്നത്. പാചകത്തിന് ഉൾപ്പെടെ എപ്പോഴും വെള്ളത്തിൽ നിൽക്കേണ്ടി വരുന്നതു കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ വേറെയും.
വീട് വിട്ടു പോകാനും പറ്റില്ല
വീടിനുള്ളിൽ വെള്ളം കയറിയിട്ടും മറ്റെവിടേക്കെങ്കിലും പോകാനാകാത്ത സ്ഥിതിയാണ് അഞ്ചിൽചിറയിൽ ടി.അഭിലാഷിന്റേത്.
അഭിലാഷിന്റെ അമ്മ ഓമന (73) പൂർണമായും കിടപ്പിലാണ്. ഓമനയെ കിടത്തിയ കട്ടിലിന്റെ അടിയിൽ ഉൾപ്പെടെ വെള്ളം ഉള്ളതിനാൽ ശരീരത്തിലേക്കു തണുപ്പ് കയറിയുള്ള പ്രശ്നവുമുണ്ട്. വെള്ളക്കെട്ടിലൂടെ ഓമനയെ കൊണ്ടുപോകാനാകാത്തതിനാൽ ബന്ധുവീടുകളിലേക്കു പോകാനുമാകില്ല.
അടുത്തിടെ വീട്ടിൽ നിന്നു വെള്ളക്കെട്ടിലൂടെ റോഡിലേക്കു നടക്കുമ്പോൾ തെന്നിവീണു ചെത്തുതൊഴിലാളിയായ അഭിലാഷിന്റെ കൈ ഒടിയുകയും ചെയ്തു. ഇതോടെ ജോലിക്കും പോകാനാകുന്നില്ല. 5 വയസ്സുള്ള ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം മറ്റു വഴികളില്ലാതെ വെള്ളക്കെട്ടിൽ തുടരുന്നു.
അപകടഭീഷണിയായി കുളങ്ങളും
ചെറു റോഡുകളിലേക്കു വെള്ളം കയറുന്നതോടെ റോഡും പാടശേഖരവും തമ്മിൽ തിരിച്ചറിയാനാകാത്ത സ്ഥിതിയാകും.
ആമ്പൽ വളർന്നതു നോക്കിയാണു റോഡരികിലെ കുളങ്ങൾ തിരിച്ചറിയുന്നത്. വെള്ളക്കെട്ടിലെ വഴുക്കൽ കൂടിയാകുമ്പോൾ കാൽതെന്നി കുട്ടികളും പ്രായമായവരും കുളത്തിലേക്കു വീഴാനും സാധ്യതയുണ്ട്. പാടശേഖരത്തിന്റെ വരമ്പുകളിലെ പല വീടുകളിലേക്കും ഒരു അടിയോളം മാത്രം വീതിയുള്ള നടപ്പാതയാണുള്ളത്.
ഇതുവഴി നടക്കുമ്പോൾ കാൽ വഴുതിയാലും താഴ്ചയിലുള്ള പാടശേഖരത്തിലേക്കു വീഴും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]