
കാലാവസ്ഥ
∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും പ്രതീക്ഷിക്കാം.
∙കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.
∙കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
സ്പോട്ട് അഡ്മിഷൻ
ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ രണ്ടാം വർഷ ബിടെക് ലാറ്ററൽ എൻട്രി ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്) ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
2025-26 ൽ എൽബിഎസ് പ്രസിദ്ധീകരിച്ചിട്ടുള്ള ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഇല്ലാത്തവർക്കും പങ്കെടുക്കാം. പ്രവേശന പരീക്ഷയുടെ റാങ്ക് സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 4നു രാവിലെ 10നു ഹാജരാകണം.
https://ceconline.edu. 8848922404, 9447273731, 0479 2454125.
കർഷകരെ ആദരിക്കും
ആലാ ∙ കർഷക ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ കർഷകരെ ആദരിക്കും.
ജൈവ കർഷകൻ, വനിത കർഷക, മുതിർന്ന കർഷകൻ, വിദ്യാർഥി കർഷകൻ, എസ്സി, എസ്ടി വിഭാഗം കർഷകൻ, നെൽ, ക്ഷീര, യുവ കർഷകർ എന്നിവരെയാണ് ആദരിക്കുന്നത്. അപേക്ഷകൾ ഓഗസ്റ്റ് 6ന് മുൻപ് കൃഷിഭവനിൽ എത്തിക്കണം.
‘ഹോംലാൻഡ് ഫെലോഷിപ്’ 5ന് പത്തനംതിട്ട∙ അബുദാബി മാർത്തോമ്മാ ഇടവകയുടെ ‘ഹോംലാൻഡ് ഫെലോഷിപ്’ 5ന് രാവിലെ 9 മുതൽ ചരൽക്കുന്ന് ക്രിസ്ത്യൻ എജ്യുക്കേഷൻ സെന്ററിൽ നടക്കും. അബുദാബി മാർത്തോമ്മാ ഇടവകയിലെ മുൻ വൈദികരും അംഗങ്ങളും പങ്കെടുക്കും.
ഡോ. തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്യും. ഷൊർണൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസിലെ ഡോ.പി.ടി.അലക്സാണ്ടർ ക്ലാസ് നയിക്കുമെന്ന് പ്രസിഡന്റ് റവ.അജിത്ത് ഈപ്പൻ തോമസ്, വൈസ് പ്രസിഡന്റ് സാംജി മാത്യു, ജനറൽ കൺവീനർ സോണി മാത്യു, സാമുവൽ മത്തായി, പി.ജെ.ജോസ് എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]