
തോനയ്ക്കാട് ∙ റോഡരികിലെ വളവിൽ നിൽക്കുന്ന ട്രാൻസ്ഫോമർ അപകടഭീതി ഉയർത്തുന്നതായി പരാതി. ചെങ്ങന്നൂർ പുലിയൂർ– തോനയ്ക്കാട്– മാവേലിക്കര പാതയിലെ തോനയ്ക്കാട് പളളിക്കു സമീപത്തെ കൊടുംവളവിലാണ് ട്രാൻസ്ഫോമർ.
വളവിൽ ഒരു ഭാഗത്ത് മതിലും തുരുമ്പെടുത്ത ടെലിഫോൺ പില്ലറും മറുഭാഗത്ത് താഴ്ചയിൽ വള്ളിച്ചെടികൾ കയറി കിടക്കുന്ന കെഎസ്ഇബിയുടെ ട്രാൻസ്ഫോമറും. പള്ളിയുടെ വടക്കു ഭാഗം 3 റോഡുകൾ ചേരുന്ന സ്ഥലമാണ്.
മാവേലിക്കര, ചെങ്ങന്നൂർ, ചെറിയനാട് എന്നീ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നതു പതിവാണ്.
ചെങ്ങന്നൂർ ഭാഗത്തേക്കു തിരിയുന്ന സ്റ്റോപ്പിൽ ഒരു ബസ് നിർത്തിയാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാനാകില്ല. മാവേലിക്കര ഭാഗത്തു നിന്നും ചെങ്ങന്നൂരിലേക്കു പോകുന്ന വാഹനങ്ങൾ ഇത്തരത്തിൽ രണ്ടു വളവ് തിരിഞ്ഞു വരുന്നതാണ് അപകടത്തിനു വഴിയാകുന്നത്.
മാവേലിക്കര ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കാടുകയറി കിടക്കുന്ന ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. ഇവിടെ സംരക്ഷണ വേലിയില്ല. ഇതു സംബന്ധിച്ചു നാട്ടുകാരും യാത്രക്കാരും ഒട്ടേറെത്തവണ മോട്ടർവാഹന വകുപ്പ്, പൊതുമരാമത്തു വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർക്കു പരാതി നൽകിയെങ്കിലും പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]