മങ്കൊമ്പ് ∙ ആലപ്പുഴ-ചങ്ങനാശേരി (എസി) റോഡിൽ അപകടങ്ങൾ പതിവാകുന്നു. റോഡ് നവീകരണത്തിനുശേഷം ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളാണു റോഡിൽ ഉണ്ടായിട്ടുള്ളത്.
റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കാതെ വരുന്നതും വെളിച്ചക്കുറവും അപകടങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. റോഡിൽ പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണം ഒഴിച്ചു ബാക്കി നിർമാണ പ്രവർത്തനങ്ങൾ എല്ലാം ഏറെക്കുറെ പൂർത്തിയായി.
എന്നാൽ റോഡിൽ വിളക്കുകളൊന്നും പിടിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാമങ്കരിയിൽ അമ്മയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ മറ്റൊരു സ്കൂട്ടർ ഇടിച്ചു കുട്ടിക്കും അമ്മയ്ക്കും പരുക്കേറ്റിരുന്നു. ട്യൂഷൻ സെന്ററിലേക്കു കുട്ടിയെ വിടാൻ സ്കൂട്ടറിലെത്തിതായിരുന്നു.
രാമങ്കരി പാലത്തിൽ നിന്നു സ്കൂട്ടർ തിരിക്കുന്നതിനിടെയാണ് അപകടം. ഏതാനും മാസം മുൻപ് ഇതേ സ്ഥലത്തു തന്നെ ഓട്ടോറിക്ഷാ ഡ്രൈവർ അപകടത്തിൽ മരിച്ചിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന പെട്ടിഓട്ടോയുടെ പിന്നിൽ ഓട്ടോ ഇടിച്ചായിരുന്നു അപകടം.
മാമ്പുഴക്കരിക്കും ടൈറ്റാനിക് ജംക്ഷനും ഇടയിൽ മാത്രം ഒട്ടേറെ അപകടങ്ങളും മരണങ്ങളും റോഡ് നവീകരണത്തിനുശേഷം ഉണ്ടായിട്ടുണ്ട്. 11 MINUTES AGO 12 MINUTES AGO 42 MINUTES AGO റോഡിന്റെ ഇരുവശങ്ങളിലുമുള്ള കടകളിലേക്ക് എത്തുന്നവർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്തശേഷമാണ് പോകുന്നത്.
വെള്ള വരയ്ക്ക് ഉള്ളിലായി വാഹനങ്ങൾ കിടക്കാൻ ചിലർ നടപ്പാതയുടെ മുകളിലേക്കു വാഹനങ്ങൾ കയറ്റി ഇടുന്നുണ്ട്. കടകളിലും മറ്റും പോയശേഷം തിരികെ വന്നു റോഡിലേക്കു വാഹനങ്ങൾ എടുക്കുമ്പോൾ അപകടങ്ങൾ പതിവാകുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

