‘ഇങ്ങോട്ടൊരു പാലമുണ്ടായിരുന്നെങ്കിലെന്നു വള്ളത്തിൽ ഭയത്തോടെ ഇരിക്കുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട്. ഇന്നു പെരുമ്പളം പാലം ഇരുകര മുട്ടി നിൽക്കുന്നു’ – ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പെരുമ്പളം ദ്വീപിലേക്കും തിരിച്ചും ഭീതിയുടെ തോണിയേറിപ്പോയ ഓർമയിൽ എ.എം.ആരിഫ് പറയുന്നു.
പിന്നീട് എംഎൽഎയായപ്പോൾ സ്വപ്നത്തിലെ പാലം ഉയരാനായി പരിശ്രമം. പേടിച്ചാണു പെരുമ്പളത്തു വോട്ട് ചോദിക്കാൻ പോയിരുന്നത്. കായലിലൂടെ കുറേനേരം വള്ളത്തിലിരിക്കണം.
നീന്തലറിയില്ല. പ്രചാരണം കഴിഞ്ഞു രാത്രി മടങ്ങാറില്ല.
വള്ളത്തിലിരിക്കുമ്പോൾ കാറ്റും മഴയും വന്നാൽ എന്തു ചെയ്യും?
ജില്ലാ പഞ്ചായത്ത് നിലവിൽ വരുന്നതിനു മുൻപ്, ഒരിക്കൽ മാത്രം തിരഞ്ഞെടുപ്പു നടന്ന ജില്ലാ കൗൺസിലിൽ അംഗമായിരുന്നു എ.എം.ആരിഫ്. 1990ൽ ആയിരുന്നു തിരഞ്ഞെടുപ്പ്.
അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം പഞ്ചായത്തുകൾ ചേർന്ന അരൂക്കുറ്റി ഡിവിഷനിൽ മത്സരിക്കുമ്പോൾ ആരിഫ് ഒന്നാം വർഷ എൽഎൽബി വിദ്യാർഥിയും എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.സി.മുഹമ്മദ് കുഞ്ഞിന്റെ സഹോദരൻ അബ്ദുൽ കരിം എതിർ സ്ഥാനാർഥി.സുഹൃത്ത് ഐസക്കിന്റെ കൈപ്പടയിൽ തയാറാക്കിയ അഭ്യർഥനയുടെ പകർപ്പ് ആരിഫ് ഇന്നും സൂക്ഷിക്കുന്നു.
ഓഫ്സെറ്റ് അച്ചടി ഏറെ പ്രചാരത്തിലില്ലാത്ത കാലത്ത് അതൊരു പുതുമയായിരുന്നു.
ആരിഫിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്തത് ഇ.കെ.നായനാരാണ്. പ്രസംഗത്തിൽ നായനാർ സ്ഥാനാർഥിയുടെ പേരു വായിച്ചത് ആരിഫ എന്നാണ്.
അതിനു പിന്നാലെയാണു സ്ഥാനാർഥി വേദിയിലെത്തിയത്. പേരു പറഞ്ഞ് ആരിഫ് നായനാരെ പരിചയപ്പെട്ടു.
‘ങ്ഹാ, നീ ആണാണോ?’ എന്നു നായനാരുടെ ചോദ്യം. സദസ്സിൽ ചിരി.
നായനാരുടെ നാക്കുപിഴയെയും എതിരാളികൾ ആയുധമാക്കിയെന്ന് ആരിഫ് ഓർക്കുന്നു.ഇഎംഎസിന്റെ വിവാദമായ ശരീഅത്ത് പ്രസംഗത്തിന്റെ കാലമായിരുന്നു. താൻ ശരീഅത്ത് വിരുദ്ധനാണെന്നും ശരീഅത്തിനെതിരെ ജാഥ നടത്തിയെന്നുമൊക്കെ ചിലർ പ്രചരിപ്പിച്ചത് ആരിഫിന് ഓർമയുണ്ട്.
പ്രചാരണത്തിനിടയിൽ പള്ളികളിൽ പോയി നമസ്കരിച്ചാണ് ആ തെറ്റിദ്ധാരണ നീക്കിയത്. അരൂക്കുറ്റി പഞ്ചായത്ത് ഒരിക്കലും എൽഡിഎഫിന് അനുകൂലമായിരുന്നില്ല.
അവിടെ ഏറെ അധ്വാനിക്കേണ്ടിവന്നു. എതിർ പ്രചാരണങ്ങളെയൊക്കെ അതിജീവിച്ചു ജയിക്കുകയും ചെയ്തു.
പുന്നപ്ര – വയലാർ സമരസേനാനി എൻ.പി.തണ്ടാർ ആയിരുന്നു ജില്ലാ കൗൺസിൽ അംഗങ്ങളിലെ കാരണവർ.
കായംകുളത്തുനിന്നുള്ള മീന തയ്യിബും ആരിഫും കൗൺസിലിലെ ഇളമുറക്കാർ. ജി.സുധാകരൻ പ്രസിഡന്റ്. ഭരണപക്ഷത്ത് സി.എസ്.സുജാതയും ആർ.നാസറുമൊക്കെയുണ്ട്.
എ.കെ.ആന്റണിയുടെ രാഷ്ട്രീയഗുരു കെ.ആർ.ദാമോദരൻ, ദേവദത്ത് ജി.പുറക്കാട് തുടങ്ങിയവർ പ്രതിപക്ഷത്ത്.ജില്ലാ കൗൺസിലുകളിലെ മിന്നുന്ന ജയത്തിന്റെ ആത്മവിശ്വാസത്തിൽ അന്നത്തെ എൽഡിഎഫ് സർക്കാർ 4 വർഷമായപ്പോൾ തന്നെ (1991ൽ) രാജിവച്ചു തിരഞ്ഞെടുപ്പിനിറങ്ങി. ചേർത്തലയിൽ വയലാർ രവിയും സി.കെ.ചന്ദ്രപ്പനും ഏറ്റുമുട്ടുന്നു.
കടുത്ത മത്സരം. എ.എം.ആരിഫും പ്രചാരണത്തിനിറങ്ങി.
അന്നും കുറെ പരിഹാസമൊക്കെ കേട്ടു. പക്ഷേ, ചന്ദ്രപ്പൻ ജയിച്ചപ്പോൾ അതെല്ലാം മറന്നെന്ന് ആരിഫ്.
പ്രചാരണത്തിന്റെ അവസാന ദിവസമാണു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

