ചെങ്ങന്നൂർ∙ ‘ശബരിമലയുടെ കവാട’മായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ ഓട്ടോ–ടാക്സി പ്രീപെയ്ഡ് കൗണ്ടർ സ്ഥിരമായി പ്രവർത്തിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. ഹ്രസ്വദൂരത്തേക്ക് സവാരി പോകാൻ ഓട്ടോറിക്ഷാ, ടാക്സി ഡ്രൈവർമാർ മടിക്കുന്നെന്ന പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ആവശ്യം. ചെങ്ങന്നൂർ ടൗൺ ജെസിഐ നിർമിച്ചു നൽകിയതാണ് പ്രീപെയ്ഡ് കൗണ്ടറും പൊലീസ് എയ്ഡ്പോസ്റ്റും.എന്നാൽ ശബരിമല തീർഥാടന സീസണിൽ മാത്രം പ്രവർത്തിക്കുന്ന കൗണ്ടർ ബാക്കിയുള്ള 10 മാസവും അടഞ്ഞു കിടക്കും.
മലയാളമാസങ്ങളിലെ ആദ്യ ദിനങ്ങളിലും ആയിരക്കണക്കിനു തീർഥാടകർ ട്രെയിനിറങ്ങുകയും കയറുകയും ചെയ്യുന്ന പ്രധാന റെയിൽവേ സ്റ്റേഷൻ ആയിട്ടും കൗണ്ടറിന്റെ പ്രവർത്തനം ഹ്രസ്വകാലത്തേക്കു പരിമിതിപ്പെടുത്തുന്നതിൽ പ്രതിഷേധമുണ്ട്.കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ നിന്നു പുത്തൻവീട്ടിൽപടി ഭാഗത്തേക്കു സവാരി വിളിച്ച വയോധികന്റെ ആവശ്യം ഓട്ടോറിക്ഷ ഡ്രൈവർ നിരസിച്ചതായി പരാതി ഉയർന്നിരുന്നു.
രാത്രിയിൽ ട്രെയിനിറങ്ങിയ വിദ്യാർഥിനികൾക്കു സമാന അനുഭവം നേരിട്ടതിനെ തുടർന്നു ഗതാഗതവകുപ്പ് മന്ത്രിക്കു പരാതി നൽകിയ സംഭവവും ഉണ്ടായി.
പ്രീപെയ്ഡ് കൗണ്ടർ പ്രവർത്തിച്ചാൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ പോകേണ്ട ദൂരവും യാത്രാക്കൂലിയും നിശ്ചയിച്ചു രസീത് നൽകും എന്നതിനാൽ ഇത്തരം സാഹചര്യങ്ങളും യാത്രാക്കൂലി സംബന്ധിച്ച തർക്കങ്ങളും ഒഴിവാക്കാമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.പൊലീസ്, റെയിൽവേ, മോട്ടർവാഹനവകുപ്പ് അധികൃതർ സംയുക്തമായി ഇക്കാര്യത്തിൽ തീരുമാനമെടുത്ത് നടപ്പാക്കിയാൽ ഒട്ടേറെ യാത്രക്കാർക്ക് പ്രയോജനകരമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]