കായംകുളം∙ പട്ടണത്തിലെ മാർക്കറ്റ് പാലം നിർമാണത്തിനു സാങ്കേതിക അനുമതി ലഭിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നഗരസഭ പരിധിയിൽ 5 പാലങ്ങൾ പുനർനിർമിക്കാൻ അനുമതി ലഭിച്ചിരുന്നു. ഇതിൽ മുട്ടേൽ പാലം, പാർക്ക് ജംക്ഷൻ പാലം എന്നിവ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തിരുന്നു.
യു.പ്രതിഭ എംഎൽഎ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പാലങ്ങളുടെ നിർമാണത്തിന് അനുമതി ലഭിച്ചത്. 6 കോടി 45 ലക്ഷത്തി അൻപതിനായിരം രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചിട്ടുള്ളത്.
കരിപ്പുഴ തോടിനു കുറുകെ ഒരു സ്പാനോട് കൂടി 20 മീറ്റർ നീളവും ഇരുവശങ്ങളിലും നടപ്പാതയോട് കൂടി 11 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്.
പാലത്തിന്റെയും അപ്രോച്ച് റോഡുകളുടെയും നിർമാണത്തിനായി 5 ആർ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് അതിർത്തി കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.
അലൈൻമെന്റ് സ്കെച്ച് തുടർനടപടികൾക്കായി സമർപ്പിച്ചിട്ടുണ്ട്.
പാലം നിർമാണത്തിന്റെ സാമൂഹികാഘാതപഠനം നടത്തുന്നതിനും സ്ഥലം ഏറ്റെടുക്കുന്ന റവന്യു നടപടികൾക്കുമായി കണ്ടിജൻസി തുകയായി 9.8 ലക്ഷം രൂപ പൊതുമരാമത്തു വിഭാഗം അടച്ചിട്ടുണ്ട്.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും വേഗത്തിൽ പ്രവൃത്തി ടെൻഡർ ചെയ്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് എംഎൽഎ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. കന്നീസാ കടവ്, എരുകോയിക്കൽപ്പടി പാലങ്ങളുടെ നിർമാണത്തിനുള്ള സ്ഥലമെടുപ്പ് നടപടികളും ആരംഭിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]