ആലപ്പുഴ ∙ ഇന്നു പുന്നമടയിലെ നെട്ടായത്തിൽ നെഹ്റു ട്രോഫി വള്ളംകളി നടക്കുമ്പോൾ തലയുയർത്തി നിൽക്കുന്നത് ഒരു കൂട്ടം വള്ളംകളി പ്രേമികൾ കൂടിയാണ്. വള്ളംകളി ഇന്നത്തെ നിലയിലെത്തിക്കാൻ വേറിട്ട
സംഭാവന നൽകിയ അവരിൽ 3 പേരെ ഇന്ന് ആദരിക്കുന്നു. നെഹ്റു ട്രോഫി വള്ളംകളി ചീഫ് കോഓർഡിനേറ്റർ സി.കെ.സദാശിവൻ, ഒബ്സർവർ കെ.എം.
അഷ്റഫ്, ചുണ്ടൻ വള്ളങ്ങളുടെ ശിൽപി ഉമാമഹേശ്വരൻ ആചാരി എന്നിവരാണ് ആദരമേറ്റുവാങ്ങുന്നത്.
സി.കെ.സദാശിവൻ
പത്താം വയസ്സിൽ വള്ളംകളിയിൽ പങ്കെടുത്തു തുടങ്ങിയയാളാണ് സി.കെ സദാശിവൻ. 12 വർഷം യുബിസിയുടെ സെക്രട്ടറിയും പ്രസിഡന്റും ക്യാപ്റ്റനുമായിരുന്നു.
1987 മുതൽ അഞ്ചുവർഷം നെഹ്റുട്രോഫിയുടെ സ്റ്റാർട്ടർ. അമ്പലപ്പുഴ എംഎൽഎ ആയിരിക്കെ നിയമസഭയിൽ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ വഴി വഞ്ചിപ്പാട്ട് സ്കൂൾ കലോത്സവ ഇനമായി.
പിന്നീട് കായംകുളം എംഎൽഎ ആയിരിക്കെ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ വഴി നെഹ്റു ട്രോഫിക്ക് ആദ്യമായി ഗ്രാന്റ് വാങ്ങിക്കൊടുത്തു. മൂന്നുലക്ഷം രൂപയാണ് അന്നു കിട്ടിയത്.
കെ.എ.അഷ്റഫ്
താഴത്തങ്ങാടി വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റിനു സമീപത്താണ് കെ.എ.അഷ്റഫിന്റെ വീട്.
പിതാവു വള്ളംകളിക്കാരനായിരുന്നു. ആ വള്ളത്തിലെ വെള്ളംകോരുന്നയാളായി തുടക്കം.
പിന്നീട്, തുഴക്കാരനും മികച്ച സംഘാടകനുമായി. നെഹ്റു ട്രോഫി വള്ളംകളിയുടെ ചീഫ് അംപയറായിരുന്നു.
അര നൂറ്റാണ്ടിലേറെ നീളുന്ന അനുഭവ സമ്പത്തുമായി ഇപ്പോൾ ഒബ്സർവർ സ്ഥാനത്ത്.
ഉമാമഹേശ്വരൻ ആചാരി
ചുണ്ടൻവള്ള നിർമാണ രംഗത്തെ അതികായനായ കോഴിമുക്ക് നാരായണൻ ആചാരിയുടെ മൂത്ത മകൻ. ഉമാമഹേശ്വരൻ ആചാരി 29 വർഷത്തിനിടെ 17 ചുണ്ടൻ വള്ളങ്ങളും 6 വെപ്പ് വളങ്ങളും ഒരു പള്ളിയോടവും നിർമിച്ചു.
ഇതിൽ 8 വള്ളങ്ങൾ നെഹ്റു ട്രോഫി സ്വന്തമാക്കി. നീരണഞ്ഞ വർഷം തന്നെ കപ്പ് സ്വന്തമാക്കിയ ചമ്പക്കുളം ചുണ്ടനും 4 വട്ടം കിരീടം നേടിയ പായിപ്പാടൻ ചുണ്ടനുമെല്ലാം ഈ തച്ചന്റെ പ്രിയപ്പെട്ട മക്കളാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]