ആലപ്പുഴ∙ ഓരോ നെഹ്റു ട്രോഫി വള്ളംകളിയിലും ഒരുപിടി റെക്കോർഡുകളും ചരിത്രവും കൂടിയാണു പിറക്കുന്നത്. വള്ളംകളി 71–ാമതു വർഷത്തിലേക്ക് എത്തുമ്പോൾ ഏറ്റവും കൂടുതൽ ട്രോഫി നേടിയ വള്ളം കാരിച്ചാലും ക്ലബ് യുബിസി കൈനകരിയുമാണ്.
ചില റെക്കോർഡുകൾ
∙ കൂടുതൽ നെഹ്റു ട്രോഫിയുള്ള ചുണ്ടൻ– കാരിച്ചാൽ 16 വിജയം
∙ കൂടുതൽ വിജയങ്ങളുള്ള ക്ലബ്– യുബിസി കൈനകരി– 12 വിജയം
∙ കൂടുതൽ തുടർ വിജയങ്ങൾ– പള്ളാത്തുരുത്തി ബോട്ട് ക്ലബ്– 5
∙ വേഗമേറിയ പ്രകടനം– 2024ൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ഹീറ്റ്സിൽ 4.14.35 മിനിറ്റിൽ ഫിനിഷ് ചെയ്തത്
∙ ഇതുവരെ നെഹ്റു ട്രോഫി നേടിയത്– 21 ചുണ്ടനുകൾ
∙ ഹാട്രിക് നേടിയ ക്ലബ്ബുകൾ– 5
∙ ഹാട്രിക് നേടിയ ക്യാപ്റ്റൻമാർ– 6
ഇത്തവണ തകർക്കപ്പെടാൻ സാധ്യതയുള്ള റെക്കോർഡുകൾ
1. പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി) തുഴയുന്ന മേൽപാടം ചുണ്ടൻ വിജയിച്ചാൽ
∙ തുടർച്ചയായ ഏറ്റവും കൂടുതൽ നെഹ്റു ട്രോഫി നേടിയ ക്ലബ് പിബിസിയാകും.
ഡബിൾ ഹാട്രിക് നേടുന്ന ആദ്യ ടീമും ഈ വർഷം ചമ്പക്കുളം മൂലം വള്ളംകളിയും കരുമാടി വള്ളംകളിയും വിജയിച്ച പിബിസിക്കു സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിൽ നിന്നു തന്നെ ഹാട്രിക് വിജയമാകും.
2. യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴയുന്ന തലവടി ചുണ്ടൻ വിജയിച്ചാൽ ഏറ്റവും കൂടുതൽ നെഹ്റു ട്രോഫി നേടിയ ക്ലബ്ബെന്ന സ്വന്തം റെക്കോർഡ് യുബിസി പുതുക്കും.
നിലവിൽ 12 ട്രോഫികൾ. 3.
2024ൽ ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഫിനിഷ് ചെയ്ത സമയം 4 മിനിറ്റ് 14.35 സെക്കൻഡ്. ഏറ്റവും വേഗത്തിൽ ഫിനിഷ് ചെയ്ത ചുണ്ടൻ.
വേഗ റെക്കോർഡ് തകർക്കപ്പെടാൻ സാധ്യത.
4. നിരണം ബോട്ട് ക്ലബ് തുഴയുന്ന നിരണം ചുണ്ടൻ വിജയിച്ചാൽ നെഹ്റു ട്രോഫി നേടുന്ന ഏറ്റവും കിഴക്കു നിന്നുള്ള ചുണ്ടനാകും.
പത്തനംതിട്ടയിൽ നിന്നുള്ള ആദ്യ ചുണ്ടനും. 5.
ഇതിനു പുറമേ ആദ്യ നെഹ്റു ട്രോഫി നേടാൻ ഒരു ഡസനോളം ചുണ്ടനുകളും ക്ലബ്ബുകളും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]