വൈദ്യുതി മുടക്കം
അമ്പലപ്പുഴ∙ ആമയിട, അറയ്ക്കൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ∙ ഇന്ദിരാ ജംക്ഷൻ, കൽപേനി, എകെജി ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 9 മുതൽ ഒന്നു വരെ വൈദ്യുതി മുടങ്ങും.
അയ്യപ്പഭക്ത സംഗമം നാളെ
മങ്കൊമ്പ് ∙ ശബരിമല അയ്യപ്പ സേവാ സമാജം കുട്ടനാട് താലൂക്കിന്റെ നേതൃത്വത്തിൽ അയ്യപ്പൻമാർക്കു വേണ്ടി ഈ വർഷവും മങ്കൊമ്പ് തെക്കേക്കരയിൽ ഇടത്താവളമുണ്ടായിരിക്കും.
നാളെ 10നു മങ്കൊമ്പ് ബ്രൂക്ക് ഷോർ ഹോട്ടലിൽ അയ്യപ്പഭക്ത സംഗമം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാജേഷ്, സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.സി.നരേന്ദ്രൻ, സംസ്ഥാന ട്രഷറർ ശങ്കരൻ നമ്പൂതിരി എന്നിവർ പങ്കെടുക്കുമെന്നു കുട്ടനാട് താലൂക്ക് പ്രസിഡന്റ് കെ.പി.സുകുമാരൻ, സെക്രട്ടറി സന്തോഷ് എന്നിവർ അറിയിച്ചു.
ശുദ്ധജലവിതരണം മുടങ്ങും
ആലപ്പുഴ ∙ കടക്കരപ്പള്ളി വാട്ടർ ടാങ്കിനു സമീപം ജപ്പാൻ ജലവിതരണ പൈപ്പ് പൊട്ടിയതിനാൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി നാളെ കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
സീറ്റൊഴിവ്
ആലപ്പുഴ∙ ആലപ്പുഴ യുഐടി സെന്ററിൽ കൊമേഴ്സ്, മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ് കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.
താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ ഒന്നു, രണ്ട് തീയതികളിൽ രാവിലെ 10നു കോളജ് ഓഫിസിൽ എത്തണം. 0477 2262654, 9747098920.
പ്രവേശന പരീക്ഷ: നാളെ സൗജന്യ വെബിനാർ
കറ്റാനം ∙ ഇന്റഗ്രൽ കോളജിന്റെ നേതൃത്വത്തിൽ എയിംസ്, നീറ്റ്, ജെഇഇ, എൻഡിഎ, നഴ്സിങ് എന്നിവയെ കുറിച്ച് അറിയേണ്ടതെല്ലാം ഉൾക്കൊള്ളിച്ചുള്ള സൗജന്യ വെബിനാർ നാളെ വൈകിട്ട് 7ന് നടക്കും.
ജർമൻ യൂണിവേഴ്സിറ്റി ഓഫ് വ്യൂസ്ബർഗ് പ്രഫ. ഡോ.
ആൽവിൻ ആന്റണി വെബിനാർ നയിക്കും റജിസ്ട്രേഷന് 9447566683, www.integralcollege.in
ഒന്നിന് സൂപ്പർ ക്ലോറിനേഷൻ
ഹരിപ്പാട് ∙ കരുവാറ്റ, ചെറുതന, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ സെപ്റ്റംബർ ഒന്നിന് സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പൈപ്പ് ലൈനിലെ വെള്ളം തുറന്നു വിടുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നു വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
സൗജന്യ ചെസ് പരിശീലനം
കണ്ടല്ലൂർ∙ചെസ് പാരഡൈസ് അക്കാദമി കൂടുതൽ കുട്ടികളെ ചെസ് മേഖലയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കുട്ടികൾക്കായി പുതിയവിള യുപി സ്കൂളിൽ ഏകദിന സൗജന്യ ചെസ് പരിശീലനം സംഘടിപ്പിക്കും. ദേശീയ താരം തീർഥ ജോതിഷിന്റെയും, ജില്ലാ ചാംപ്യൻ ജാനകി ജോതിഷിന്റെയും സാന്നിധ്യത്തിൽ ഫിഡേ റേറ്റഡ് പരിശീലകരാണ് നേതൃത്വം നൽകുന്നത്.
ഫോൺ– 9961073943, 7907174896 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]