
കായംകുളം∙ ദേശീയപാതയിൽ രാമപുരത്ത് പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ കവർന്ന കേസിൽ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശി ഭരത്രാജ് പഴനിയെ കരീലകുളങ്ങര സ്റ്റേഷനിൽ എത്തിച്ചു. ട്രെയിൻ മാർഗം ഹരിപ്പാട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് ഇന്നലെ വൈകിട്ട് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.
കേസിലെ മുഖ്യപ്രതിയായ സതീഷിന്റെ സഹോദരനാണ് ഭരത്രാജ് പഴനി. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇന്ന് കോടതിയിൽ ഹാജരാക്കിയതിന് ശേഷം കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് അപേക്ഷ നൽകും.
കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പിന് തമിഴ്നാട്ടിൽ കൊണ്ടുപോകും. പണം ഒളിപ്പിച്ചത് എവിടെയാണെന്ന സുപ്രധാന വിവരം ഇയാളിൽ നിന്ന് ലഭിക്കുമെന്ന് പൊലീസ് കരുതുന്നുണ്ട്. ദേശീയപാതയിൽ രാമപുരത്ത് പാഴ്സൽ ലോറി തടഞ്ഞ് പണം കവർന്നിട്ട് ഒന്നര മാസം പിന്നിട്ടു.
9 അംഗ സംഘമാണ് കവർച്ച നടത്തിയത്. പ്രതികളായ സതീഷ്, മണികുമാർ, രാജേഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]