
ആലപ്പുഴ ബീച്ചിൽ തിരമാലയിൽപ്പെട്ട് സ്പീഡ് ബോട്ട് തകർന്നു; ആളപായമില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ ആലപ്പുഴ ബീച്ചിൽ സ്വകാര്യ കമ്പനി സാഹസിക ടൂറിസത്തിനായി കടലിൽ ഇറക്കിയ സ്പീഡ് ബോട്ട് തിരമാലയിൽപ്പെട്ട് തകർന്നു. ഞായറാഴ്ച രാവിലെ യാത്രക്കാരെ കയറ്റി കൊണ്ടുപോകാൻ തയാറെടുക്കുന്നതിന് അര മണിക്കൂർ മുൻപാണ് അപകടം ഉണ്ടായത്. ആളപായമില്ല. കടൽ രൂക്ഷമായ സമയത്ത് ആൾക്കാരെ കടലിൽ കൊണ്ടുപോകുന്നത് ബീച്ച് ടൂറിസം പൊലീസ് വിലക്കിയതാണ് രക്ഷയായത്. ആൾക്കാരെ പൊലീസ് പറഞ്ഞയച്ചു. തുടർന്നായിരുന്ന ബോട്ട് തകർന്നത്.