
ആലപ്പുഴ ജില്ലയിൽ ഇന്ന് (30-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ കേരളത്തിൽ ഉയർന്ന താപനില; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ ലഭിക്കും.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
ബൈബിൾ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കുന്നം ∙ പൈനുംമൂട് വിഷൻ ബൈബിൾ സ്കൂളിൽ സൗജന്യ സായാഹ്ന ബൈബിൾ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 9447866913
അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ
ആലപ്പുഴ∙ അർബൻ ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ ഇരവുകാട് വാർഡിൽ പ്രവർത്തിക്കുന്ന 146ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്കു ക്രഷ് വർക്കർ, ഹെൽപർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രായപരിധി: 18– 35. അപേക്ഷകൾ 16നു വൈകിട്ട് 5 നു മുൻപ് ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അർബൻ ഐസിഡിഎസ് ഓഫിസിൽ നൽകണം. അഭിമുഖം പിന്നീട്. ഫോൺ: 0477 2251728