ചെങ്ങന്നൂർ ∙ വെൺമണി മാമ്പ്ര പാടത്ത് കൊയ്യാറായ നെൽച്ചെടികളിൽ ലക്ഷ്മി രോഗവും ബാക്ടീരിയ ബാധയും. നൂറേക്കർ വിസ്തൃതിയുള്ള മാമ്പ്ര പാടത്തെ 15 ഏക്കറോളം ഭാഗത്തെ നെല്ലിനാണ് രോഗബാധ കണ്ടെത്തിയത്. നെൽക്കതിരിൽ പൂമ്പൊടി പോലെ മഞ്ഞനിറത്തിൽ ഫംഗസ് ബാധിക്കുകയും തുടർന്നു കതിര് കരിയുകയും ചെയ്യുന്നു.
ഇതിനു പുറമേ ബാക്ടീരിയ ബാധ മൂലം നെൽച്ചെടികളുടെ ഇല കരിയുന്നുമുണ്ട്.
വിളവെടുക്കാറായതിനാൽ മരുന്നോ കീടനാശിനികളോ പ്രയോഗിക്കാനാകില്ല എന്നതാണ് വെല്ലുവിളി. വൻതോതിൽ വിളവ് കുറയുമെന്നാണ് കർഷകരുടെ ആശങ്ക.
72 കർഷകരാണ് പാടത്തു കൃഷി ചെയ്യുന്നത്. ഇവരിൽ 15 പേരുടെ കൃഷിയിടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്.
രോഗം വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.
ജനുവരിയിൽ കൊയ്ത്ത് പൂർത്തിയാക്കി ഫെബ്രുവരിയിൽ പച്ചക്കറി കൃഷി തുടങ്ങുന്നതാണ് മാമ്പ്രയിലെ പതിവ്. കൃഷി ഓഫിസർ കെ.എസ്.സന്ദീപ്കുമാർ, അസിസ്റ്റന്റ് കൃഷി ഓഫിസർ വി.വി.അനിൽകുമാർ എന്നിവർ സ്ഥലത്തു പരിശോധന നടത്തി പ്രിൻസിപ്പൽ കൃഷി ഓഫിസർക്കു റിപ്പോർട്ട് നൽകി.
അടുത്ത കൃഷിക്കു മുൻപു പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ എന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നു.
കുമിൾ രോഗം
∙ കതിര് വരുന്ന സമയത്ത് നെൽച്ചെടികളെ ബാധിക്കുന്ന കുമിൾ രോഗമാണ് ലക്ഷ്മി രോഗം. വാരിപ്പൂവ്, പോള അഴുകൽ എന്നും പേരുണ്ട്.
വിളവ് കൂടുമ്പോൾ ബാധിക്കുന്ന രോഗമെന്നാണു കർഷകർക്കിടയിലെ വിശ്വാസം. എന്നാൽ ഇതിനു ശാസ്ത്രീയ അടിത്തറയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

