എടത്വ ∙ ഒടുവിൽ പഞ്ചായത്തിന്റെ കണ്ണുതുറന്നു, ടൗണിലും, ടൗണിനു സമീപം പാലത്തിനു താഴെയും ഉള്ള മാലിന്യ നീക്കം മാറ്റാനുള്ള നടപടി ആരംഭിച്ചു. ഇന്നലെ പാലത്തിനു താഴെയുള്ളതും, ടൗണിലും, മാർക്കറ്റിലും ഉള്ള മാലിന്യങ്ങളാണ് നീക്കം ചെയ്തത്. നീക്കം ചെയ്ത മാലിന്യം ചാക്കിലാക്കി കൂട്ടിവച്ചിരിക്കുകയാണ്.
ഇത് ഇവിടെ നിന്നും രണ്ടു ദിവസത്തിനകം നീക്കം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയ്, വൈസ് പ്രസിഡന്റ് രേഷ്മ ജോൺസൺ, സ്ഥിരസമിതി അധ്യക്ഷൻ പി.സി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യ നീക്കം നടത്തിയത്.
എടത്വ ടൗണിൽ പാലത്തിനു താഴെ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നതിനാൽ അതു വഴി പോകാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു.
ഈ പാലത്തിനടിയിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളും, ധനകാര്യ സ്ഥാപനങ്ങളും, സ്കൂളുകളും, കോളജും അടക്കം നിരവധി സ്ഥാപനങ്ങൾ ടൗണിന് 100 മീറ്റർ ചുറ്റളവിലാണ് പ്രവർത്തിക്കുന്നത്. ഇതേക്കുറിച്ചു മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി.
വാർത്ത ശ്രദ്ധയിൽ പെട്ട പൊതുപ്രവർത്തകനായ ഡോ.
ജോൺസൺ വി.ഇടിക്കുള മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

