ആലപ്പുഴ ∙ നഗരത്തിൽ വിവിധയിടങ്ങളിൽ ഒച്ച് ശല്യം രൂക്ഷമായി. മഴ തുടർച്ചയായതോടെ ഒച്ചുകൾ പെരുകുകയാണെന്നു നാട്ടുകാർ പറഞ്ഞു.
ആരോഗ്യത്തിനും പച്ചക്കറികൾക്കും വളർത്തു ചെടികൾക്കും ഭീഷണിയായ ഒച്ചുകളെ ഇല്ലാതാക്കാൻ ഉപ്പ് വിതറുകയല്ലാതെ മറ്റ് മാർഗമില്ല. തീരപ്രദേശത്തും, വെള്ളക്കെട്ട്, ജൈവമാലിന്യങ്ങൾ നിറഞ്ഞ സ്ഥലങ്ങളിലുമാണ് ഒച്ചുകളെ കൂട്ടത്തോടെ കാണുന്നത്.
നഗരത്തിലെ 52 വാർഡുകളിലും പ്രശ്നം രൂക്ഷമാണ്.
വെള്ളക്കെട്ടും മാലിന്യവുമാണ് കാരണം. മാലിന്യം കെട്ടിനിൽക്കുന്ന ഓടകളുടെ സമീപത്തെ ഭിത്തികളിലും വീടുകളിലും ആഫ്രിക്കൻ ഒച്ചുകളെ കാണാം.
കനാൽ തീരങ്ങളിലും, നിരത്തുകളിലും വെട്ടിയിട്ട ശേഷം നീക്കം ചെയ്യാത്ത തടിയിലും കൂട്ടത്തോടെ പിടിച്ചിരിക്കുന്നു.
പുറന്തോടിന്റെ കരുത്തു കൂട്ടാൻ കാത്സ്യം വേണ്ടതിനാൽ ഭിത്തിയിലെ കുമ്മായവും സിമന്റും മറ്റും ഭക്ഷിക്കാൻ വേണ്ടിയാണ് ഭിത്തിയിൽ പിടിച്ചു കയറുന്നത്.
വീടുകളുടെ ഭിത്തിയിലും ദിവസങ്ങളായി തണുപ്പും മഴയും കൊണ്ട ചാക്ക്, ചവിട്ടി, തുണി, ഓല, വിറക് തുടങ്ങിയവയുടെ അടിയിലും ധാരാളമായി കാണാം.
സന്ധ്യയാകുന്നതോടെ ഇവയെല്ലാം കൂട്ടത്തോടെ പുറത്തിറങ്ങും. വാഴ, പപ്പായ, ചീര, പയർ, പഴങ്ങൾ, മറ്റ് പച്ചക്കറികൾ, ചെടികൾ എന്നിവയിലെല്ലാം ഒച്ചുകളാണ്.
ഇലകളും തണ്ടും തിന്നു തീർക്കുന്നതോടെ നട്ടു വളർത്തിയതെല്ലാം നശിക്കുന്നു. നഗരസഭ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]