
മങ്കൊമ്പ് ∙ നെഹ്റു ട്രോഫി ജലോത്സവത്തിന് ഒരു നാൾ കൂടി. ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഇത്തവണത്തെ ജലമേളയിൽ മത്സരിക്കുന്ന ചുണ്ടൻ വള്ളങ്ങളിൽ പകുതിയിൽ അധികം ചുണ്ടൻ വള്ളങ്ങളെയും ട്രാക്കിൽ എത്തിക്കുന്നതു കുട്ടനാട്ടിൽ നിന്നുള്ള ബോട്ട് ക്ലബ്ബുകളാണ്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപാടം, കൈനകരി യുബിസിയുടെ തലവടി, കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം, കൈനകരി ടൗൺ ബോട്ട് ക്ലബ്ബിന്റെ ആനാരി,
വൈശ്യംഭാഗം ബിബിഎം ബോട്ട് ക്ലബ്ബിന്റെ കരുവാറ്റ, ചെറുകര ഗാഗുൽത്താ ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോർജ്, കായൽപുറം സെന്റ് ജോസഫ് ബോട്ട് ക്ലബ്ബിന്റെ വെള്ളംകുളങ്ങര, മങ്കൊമ്പ് സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്ബിന്റെ മങ്കൊമ്പ് സെന്റ് പയസ് ടെൻത് ചുണ്ടൻ, മങ്കൊമ്പ് ബോട്ട് ക്ലബ്ബിന്റെ കരുവാറ്റ ശ്രീവിനായകൻ, തെക്കേക്കര ബോട്ട് ക്ലബ്ബിന്റെ ചെറുതന,
കുട്ടനാട് ഫ്രണ്ട്സ് ബോട്ട് ക്ലബ്ബിന്റെ ജവഹർ തായങ്കരി എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ കുട്ടനാട്ടിൽ നിന്നുള്ള ചുണ്ടൻ വള്ളങ്ങൾ. ആകെ മത്സരിക്കുന്ന 21 ചുണ്ടൻ വള്ളങ്ങളിൽ 11നും കുട്ടനാട്ടിൽ നിന്നാണുള്ളത്.
ഇതിൽ ഒട്ടുമിക്ക വള്ളങ്ങളും അവസാനഘട്ട ഒരുക്കങ്ങൾക്കായി കരയ്ക്കു കയറ്റിയിരിക്കുകയാണ്.
ചില ബോട്ട് ക്ലബ്ബുകൾ തുഴച്ചിൽകാർക്കു വിശ്രമം അനുവദിച്ചിട്ടുണ്ട്.
ഇവർ യോഗയും വ്യായാമവും ചെയ്യാനാണ് ഇന്ന് ഉദ്ദേശിച്ചിരിക്കുന്നത്. ചില ക്ലബ്ബുകൾ സ്പെയർ വള്ളങ്ങൾ എടുത്ത് അതിലാണു പരിശീലനം നടത്തുന്നത്. വെള്ളംകുളങ്ങര, കരുവാറ്റ ശ്രീവിനായകൻ അടക്കമുള്ള ചില വള്ളങ്ങൾ ഇന്നും പരിശീലനം നടത്തുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]