
അമ്പലപ്പുഴ ∙ കൊല്ലപ്പെട്ട തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശിനിയായ അറുപത്തിരണ്ടുകാരിയുടെ സ്വർണക്കമ്മൽ കരുനാഗപ്പള്ളിയിൽ ജ്വല്ലറിയിൽ നിന്നു പൊലീസ് കണ്ടെടുത്തു.
സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം അലമാരയിൽ നിന്നു കമ്മൽ കവർന്ന പ്രതികൾ ഇതു കരുനാഗപ്പള്ളിയിലെ ജ്വല്ലറിയിൽ വിൽക്കുകയായിരുന്നു.
ഒന്നാം പ്രതി തൃക്കുന്നപ്പുഴ പതിയാങ്കര മുട്ടേക്കാട്ടിൽ സൈനുലാബ്ദീനുമായി ഇന്നലെ അമ്പലപ്പുഴ പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് കമ്മൽ കണ്ടെത്തിയത്.സൈനുലാബ്ദീന്റെ മൈനാഗപ്പള്ളിയിൽ സുഹൃത്തിന്റെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനും ശേഷം മൃതദേഹത്തിനു മുകളിൽ വിതറാൻ ഉപയോഗിച്ച മുളകുപൊടിയുടെ ബാക്കി ഈ വീട്ടിലാണു സൂക്ഷിച്ചിരുന്നത്.
അട്ടക്കുളങ്ങര വനിത ജയിലിൽ റിമാൻഡിൽ കഴിയുന്ന രണ്ടാം പ്രതിയും സൈനുലാബ്ദീന്റെ ഭാര്യയുമായ അനീഷമോളെ കസ്റ്റഡിയിൽ ലഭിക്കാനും സൈനുലാബ്ദീന്റെ കസ്റ്റഡി കാലാവധി നീട്ടാനും പൊലീസ് കോടതിയിൽ അപേക്ഷ നൽകി.കൊലപാതകം നടന്ന വീട്ടിൽ രണ്ടു പ്രതികളെയും ഒരുമിച്ചെത്തിച്ചു തെളിവെടുപ്പ് നടത്തുകയാണു ലക്ഷ്യം.
മോഷണശ്രമത്തിനിടെ ഇരുവരും ചേർന്നു ഒറ്റപ്പന സ്വദേശിനിയെ കൊലപ്പെടുത്തിയെന്നാണു കേസ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]