
വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം:
ആലപ്പുഴ ∙ പട്ടികവർഗ വികസന വകുപ്പിനു കീഴിലെ വിവിധ തസ്തികകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ, ഐടി എക്സ്പർട്ട്, എംഐഎസ് അസിസ്റ്റന്റ് എന്നിവയാണ് ഒഴിവുകൾ.
സിവിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും [email protected] എന്ന വിലാസത്തിലേക്ക് ഇ മെയിൽ അയയ്ക്കണം. വിവരങ്ങൾക്ക്: 04712303229, 1800-425–2312, www.stdd.kerala.gov.in.
അവസാന തീയതി 31.
ഗെസ്റ്റ് ലക്ചറർ ഒഴിവ്
ആലപ്പുഴ∙ സെന്റ് ജോസഫ്സ് വനിതാ കോളജിൽ ഇംഗ്ലിഷ് വിഭാഗത്തിൽ മറ്റേണിറ്റി ലീവിലെ ഒഴിവിലേക്ക് ഗെസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യുജിസി നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
(നെറ്റ് ഇല്ലാത്തവർക്കും അപേക്ഷിക്കാം). താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 30ന് കോളജിൽ ഹാജരാകണം.
ഫോൺ 0477–2244622,2244030
അധ്യാപക ഒഴിവ്
വള്ളികുന്നം ∙ ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം 31ന് 10.30ന്.
ഇംഗ്ലിഷ് അധ്യാപകർ
ആയാപറമ്പ് ∙ ഗവ. എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 31ന് 11ന് സ്കൂളിൽ നടക്കും.
വള്ളികുന്നം ∙ ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ.
വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 31ന് 10.30ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
പട്ടയമേള നാളെ
ആലപ്പുഴ∙ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിലെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടക്കുന്ന പട്ടയമേളകളിൽ അരൂർ, ചേർത്തല മണ്ഡലങ്ങളുടെ പട്ടയമേള നാളെ പട്ടണക്കാട് ബ്ലോക് പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടക്കും. രാവിലെ 10നു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിക്കും.
തലവടിയിലും മുട്ടാറിലും ഇന്ന് അവധി
ആലപ്പുഴ ∙ കുട്ടനാട് താലൂക്കിൽ തലവടി, മുട്ടാർ പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
വസന്തോത്സവം മാറ്റി
മങ്കൊമ്പ് ∙ കുട്ടനാട് ഫൈൻ ആർട്സ് സൊസൈറ്റി ഓഗസ്റ്റ് 2, 3 തീയതികളിൽ ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്ക പാരീഷ് ഹാളിൽ നടത്താൻ തീരുമാനിച്ചിരുന്ന വസന്തോത്സവം വെള്ളപ്പൊക്കം കാരണം സെപ്റ്റംബർ 27, 28 തീയതിയിലേക്കു മാറ്റി വച്ചതായി സെക്രട്ടറി കെ.സി.രമേശ്കുമാർ അറിയിച്ചു.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ വലിയവീട് പ്രദേശത്ത് ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ ടൗൺ സെക്ഷനിൽ പഴവങ്ങാടി പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]