
കലക്ടറേറ്റിലെ ജാതി വിവേചനം: ദേശീയ പട്ടികജാതി കമ്മീഷനിൽ പരാതി നൽകി മുത്താര രാജ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര∙ ആലപ്പുഴ കലക്ടറേറ്റിലെ പട്ടികജാതിക്കാരായ ജീവനക്കാർക്കു പ്രത്യേക ഹാജർ റജിസ്റ്റർ ഏർപ്പെടുത്തിയ സംഭവത്തിൽ ദേശീയ പട്ടികജാതി കമ്മീഷനിൽ പരാതി. യൂത്ത് കോൺഗ്രസ് നേതാവും മാവേലിക്കര കോടതിയിലെ അഭിഭാഷകയുമായ മുത്താര രാജാണ് കമ്മീഷനിൽ പരാതി നൽകിയത്. ‘‘ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യുകയും ക്രിമിനൽ കേസെടുത്ത് ശരിയായ അന്വേഷണം നടത്തുകയും വേണം. നിലവിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന അന്വേഷണമാണ് നടക്കുന്നത്.’’ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവാത്ത സാഹചര്യത്തിലാണ് ദേശീയ പട്ടികജാതി കമ്മീഷനെ സമീപിച്ചതെന്നും മുത്താര രാജ് പറഞ്ഞു.
ജാതി വിവേചനം നേരിടേണ്ടി വന്ന ഉദ്യോഗസ്ഥരുടെ വീട് സന്ദർശിച്ച മുത്താര രാജ് നിയമനടപടികൾ സ്വീകരിക്കുന്നതിനു വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും വള്ളികുന്നം പഞ്ചായത്ത് അംഗവുമായ ബി.രാജലക്ഷ്മി, കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പ്രകാശ് ഇലഞ്ഞിക്കൽ, ജില്ലാ കമ്മിറ്റി അംഗം എസ്.വൈ ഷാജഹാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.