ജന്മനാ കൈകാലുകൾക്കു ഭിന്നശേഷിയുള്ള യാസീൻ ഹൈസ്കൂൾ വിഭാഗം നാടകത്തിൽ മികച്ച നടൻ. ‘തല്ല്’ എന്ന നാടകത്തിൽ മ്യാവസൻ എന്ന പൂച്ചയെയാണു മുഹമ്മദ് യാസീൻ അവതരിപ്പിച്ചത്.
നാടകത്തിന് എ ഗ്രേഡും ലഭിച്ചു. യാസീൻ മുൻപും ജില്ലയിലെ മികച്ച നടനായിട്ടുണ്ട്.
പ്രയാർ ആർവിഎസ്എം എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണു യാസീൻ. കീബോർഡ് ആർട്ടിസ്റ്റ് കൂടെയാണു യാസീൻ.
കോവിഡ് കാലത്ത് 250 രൂപയ്ക്കു പിതാവ് ഷാനവാസ് വാങ്ങി നൽകിയ കളിപ്പാട്ട
പിയാനോയിലാണു യാസീൻ തുടങ്ങിയത്. യാസീൻ ഇപ്പോൾ നാൽപതിലേറെ ഗാനങ്ങൾക്കു കീബോർഡ് വായിക്കും.
ഇരുകൈപ്പത്തികളുമില്ലാത്ത യാസീൻ സ്വയം പരിശീലിച്ചെടുത്ത ശൈലിയിലാണു കീബോർഡ് വായിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യം പുരസ്കാരം നേടിയ യാസീൻ കായംകുളം പ്രയാർ വടക്ക് എസ്എസ് മൻസിലിൽ ഷാനവാസ്– ഷൈല ദമ്പതികളുടെ മകനാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

