ആലപ്പുഴ ∙ പോസ്റ്റർ ഒട്ടിക്കുന്നതു സംബന്ധിച്ചു സിപിഎം, കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു. ആലപ്പുഴ ഗുരുമന്ദിരം വാർഡിൽ മാളികപ്പറമ്പിൽ സിനാജിനാണ്(22) കഴുത്തിൽ കുത്തേറ്റത്.
സിനാജിനെ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറരയോടെ ഗുരുമന്ദിരം റോഡിലായിരുന്നു സംഭവം. സിനാജ് ഉൾപ്പെടെ യുഡിഎഫ് പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുന്നതിനിടെ സിപിഎം പ്രവർത്തകരുമായി വാക്കുതർക്കവും തുടർന്നു സംഘട്ടനവുമുണ്ടാവുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

