ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലെ ബസിലെ സ്ഫോടനവും മെക്കാനിക്കിന്റെ മരണവും ക്യാംപസിനു ഞെട്ടലായി. കോളജ് വിട്ട് വിദ്യാർഥികൾ പോയ ശേഷമായിരുന്നു ബസിന്റെ ടർബോ ചാർജർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. എൻജിന്റെ ശേഷി കൂട്ടുന്ന ടർബോ ചാർജർ മാറ്റി സ്ഥാപിച്ച ശേഷം സ്റ്റാർട്ടാക്കിയ ഉടൻ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു.
സ്ഫോടനശബ്ദം കേട്ട് സമീപത്തെ ഫയർ സ്റ്റേഷനിലെ ജീവനക്കാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി.
വീണുകിടന്ന ചങ്ങനാശേരി ചിത്ര വർക്ഷോപ്പിലെ ജീവനക്കാരനായ ചങ്ങനാശേരി മാമ്മൂട് സ്വദേശി കുഞ്ഞുമോനെ (58) ഫയർഫോഴ്സ് വാഹനത്തിലാണ് താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഗുരുതരാവസ്ഥയിലായ കുഞ്ഞുമോനു സിപിആർ നൽകിയാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.
സ്ഥിതി ഗുരുതരമായതിനാൽ താലൂക്ക് ആശുപത്രിയിൽനിന്ന് ആംബുലൻസിൽ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലക്കു മാറ്റി. കല്ലിശേരിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കോളജിലെ ഓഡിറ്റോറിയത്തിനു സമീപം ഇട്ടാണു ബസ് നന്നാക്കിയിരുന്നത്. സെക്യൂരിറ്റി ജീവനക്കാർ ഏതാനും മീറ്റർ അകലെ ഗേറ്റിനു സമീപത്തു നിന്നിരുന്നു.
സ്ഫോടനത്തിൽ ബസിന്റെ ഭാഗങ്ങൾ തെറിച്ചു ഗേറ്റിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്കു വീണാണ് കാറിന്റെ ചില്ലും മുകൾഭാഗവും തകർന്നത്. ബസിന്റെ ചില്ലുപൊട്ടി ചീളുകളും ദൂരേക്കു തെറിച്ചുവീണു.
വൻതോതിൽ പുകയും ഉയർന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

