മാവേലിക്കര ∙ ബിഷപ് മൂർ കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഹംഗീ ബ്രെയിൻസ്’ ഇന്റർ സ്കൂൾ കൊമേഴ്സ് ഫെസ്റ്റിന്റെ ആറാം എഡിഷൻ ഒക്ടോബർ 31ന് രാവിലെ 9.30 മുതൽ കോളജിൽ സംഘടിപ്പിക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഡോ.രഞ്ജിത്ത് മാത്യു എബ്രഹാം നിർവഹിക്കും.
ബിസിനസ് ക്വിസ്, ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, ട്രഷർ ഹണ്ട്, സോളോ സോങ്, മിനിറ്റ് മാസ്ട്രോ, ചെസ് മത്സരം, 3×3 ഫുട്ബോൾ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ.
ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് പങ്കെടുക്കാൻ അവസരം. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും.
ഓവറോൾ ചാംപ്യൻഷിപ് എവർ റോളിങ് ട്രോഫിയും നൽകും.
വിവരങ്ങൾക്ക് ആശിഷ് സോണി തോമസ് (അസോസിയേഷൻ സെക്രട്ടറി – 99305 33967), ഡോ ആശിഷ് വറുഗീസ് (കൊമേഴ്സ് വകുപ്പ് മേധാവി – 9446708236) എന്നിവരെ ബന്ധപ്പെടാം. കോളജ് വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

