ചേർത്തല∙ മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് ആയിരങ്ങൾ. വയലാറിന്റെ 50–ാം ചരമ വാർഷിക ദിനമായ ഇന്നലെ രാവിലെ മുതൽ തോരാതെ പെയ്ത മഴയിലും വയലാർ രാഘവപ്പറമ്പിലെ വയലാറിന്റെ സ്മൃതിമണ്ഡപത്തിൽ ആയിരങ്ങളാണ് പ്രണാമം അർപ്പിക്കാനെത്തിയത്.
വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടിയും മക്കളായ വയലാർ ശരത്ചന്ദ്രവർമയും ഇന്ദുലേഖയും യമുനയും മറ്റു കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി.തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെപ്പേരാണ് രാഘവപ്പറമ്പിലേക്കെത്തിയത്. വയലാർ രാമവർമ മെമ്മോറിയൽ ഗവ.
ഹയർസെക്കൻഡറി സ്കൂളിലെയും വയലാർ ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിലെയും കുട്ടികളെത്തി പുഷ്പാർച്ചന നടത്തി.
∙ചേർത്തല പുരോഗമന കലാസാഹിത്യ സംഘം, ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ,യുവ കലാസാഹിതി എന്നിവ ചേർന്നു നടത്തിയ വയലാർ അനുസ്മരണത്തിൽ അൻപതോളം കവികൾ കവിതകൾ അവതരിപ്പിച്ചു.കവി സമ്മേളനം നാടകകൃത്ത് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. വിദ്വാൻ.കെ.
രാമകൃഷ്ണൻ അധ്യക്ഷനായി. പി. നളിനപ്രഭ, കെ.വി.
ചന്ദ്രബാബു, ചേർത്തല രാജൻ, മാലൂർ ശ്രീധരൻ, പൂച്ചാക്കൽ ഷാഹുൽ, വെട്ടയ്ക്കൽ മജീദ്, ജിസാ ജോയ്, ഗീതാപുഷ്കരൻ, വി.എസ്. കുമാരി വിജയ, സി.പി.
മനേക്ഷ, ഡോ.പ്രദീപ് കൂടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പാലക്കാട് വയലാർ കലാസാംസ്കാരിക വേദി ‘ആത്മാവിൽ ഒരു ചിത’യുടെ കാവ്യാവിഷ്കാരം നടത്തി.
∙ നിലപാടുകളും രാഷ്ട്രീയവും യുക്തിയും പ്രേമവും എന്തായാലും അത് ധൈര്യത്തോടെ പറയുന്നതാണ് വയലാറിന്റെ വരികളെന്ന് വയലാർ രാമവർമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംഗീതസംവിധായകൻ വി.ടി. മുരളി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ എൻ.
ബാലചന്ദ്രൻ അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.
പി.കെ.മേദിനി, എസ്. ആർ.
ഇന്ദ്രൻ, പള്ളിപ്പുറം മുരളി, കൈലാസ് തോട്ടപ്പള്ളി, ആർ.ജയകുമാർ, റജി പണിക്കർ, അലിയാർ.എം. മാക്കിയിൽ, വി.എസ്.സന്തോഷ് കുമാർ, പി.പുഷ്കരൻ, കെ.നാസർ, ഡി.ഹർഷകുമാർ, ആലപ്പി രമണൻ, അനു കാരക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
∙അർത്തുങ്കൽ ബസലിക്കയിലെ പ്രാർഥനാ ഗീതം രചിച്ച വയലാർ രാമവർമയുടെ 50ാം ചരമവാർഷിക ദിനത്തിൽ പ്രണാമം അർപ്പിച്ച് ബസലിക്ക റെക്ടർ ഫാ.
ഡോ.യേശുദാസ് കാട്ടുങ്കൽ തയ്യിൽ രാഘവപ്പറമ്പിൽ വയലാർ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. വയലാർ രാമവർമയുടെ കുടുംബാംഗങ്ങളെയും കണ്ടാണ് റെക്ടർ മടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

