അരൂർ∙ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മേഖലയിലെ കനത്ത ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രിയും വാഹന വ്യൂഹവും കുടുങ്ങി. ഇന്നലെ വൈകിട്ട് 7.40ന് അരൂർ ക്ഷേത്രം കവലയ്ക്കും സെന്റ് അഗസ്റ്റിൻസ് സ്കൂളിനും ഇടയിലാണ് എറണാകുളം ഭാഗത്തേക്കു പോകുമ്പോൾ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ സ്റ്റേറ്റ് കാർ കുരുക്കിൽപ്പെട്ടത്.
വൈകിട്ട് 4ന് തുടങ്ങിയതായിരുന്നു ഗതാഗതക്കുരുക്ക്.
പൊലീസ് പലയിടങ്ങളിലായി ഗതാഗതനിയന്ത്രണത്തിന് നിരത്തിലുണ്ടായിട്ടും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാനായില്ല. അരൂർ എസ്ഐയുടെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് മുഖ്യമന്ത്രിയുടെ വാഹനം ബൈപാസ് കവല കടത്തിയത്.
ചന്തിരൂർ സ്കൂൾ മുതൽ അരൂർ പള്ളി വരെ 4 കിലോമീറ്ററിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

