പാട്ടത്തുക വിതരണം നാളെ:
പുലിയൂർ ∙ ഉഴാട് പാടശേഖരസമിതി പൊതുയോഗവും പാട്ടത്തുക വിതരണവും നാളെ 11ന് ഇലഞ്ഞിമേൽ കരയോഗം ഹാളിൽ നടക്കും.
അഭിമുഖം 9ന്
ചെങ്ങന്നൂർ ∙ ഗവ.വനിത ഐടിഐയിൽ ഈ മാസം 30ന് നടത്താനിരുന്ന ഫുൾടൈം സ്വീപ്പർ തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 9നു രാവിലെ 11 നു നടത്തുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
റെസ്ലിങ് ചാംപ്യൻഷിപ്
കറ്റാനം ∙ ജില്ലാ സീനിയർ പുരുഷ–വനിത റെസ്ലിങ് ചാംപ്യൻഷിപ് അടുത്ത മാസം 5ന് 10ന് കട്ടച്ചിറ പപ്പുദാസ് സ്മാരക ജില്ലാ ഗുസ്തി പരിശീലന കേന്ദ്രത്തിൽ നടക്കും. 4ന് 4ന് മുൻപായി റജിസ്റ്റർ ചെയ്യണം. 94473 66175, 94976 33922.
അധ്യാപക ഒഴിവ്
കായംകുളം∙ എരുവ സൗത്ത് ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
നാളെ 11 ന് അഭിമുഖത്തിന് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
രാമപുരം∙ ഗവ.ഹയർ സെക്കൻഡറി സ്കൂൾ യുപി വിഭാഗത്തിൽ ജൂനിയർ ലാംഗ്വേജ് (ഹിന്ദി ) അധ്യാപക ഒഴിവുണ്ട്. നാളെ 10.30 ന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
അഭിമുഖങ്ങൾ മാറ്റി
ആലപ്പുഴ∙ ചെങ്ങന്നൂർ വനിത ഐടിഐയിൽ നാളെ നടത്താനിരുന്ന ഫുൾടൈം സ്വീപ്പർ തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 9നു രാവിലെ 11ലേക്കു മാറ്റിയതായി പ്രിൻസിപ്പൽ അറിയിച്ചു.
ആലപ്പുഴ∙ ഗവ.ടിഡി മെഡിക്കൽ കോളജിലെ ഓർത്തോപീഡിക്സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ/ സീനിയർ റസിഡന്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കു നാളെ നടത്താനിരുന്ന അഭിമുഖം ഒക്ടോബർ ഏഴിലേക്കു മാറ്റി. 0477 2282015.
ആലപ്പുഴ∙ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസിൽ നാളെ രാവിലെ 10നു കുക്ക് തസ്തികയിലേക്കു നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
വൈദ്യുതി മുടക്കം
അമ്പലപ്പുഴ ∙ മൂടാമ്പാടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

