ആലപ്പുഴ∙ വേമ്പനാട്ടു കായലിൽ നിന്നു ലഭിച്ചിരുന്ന ആറ്റുകൊഞ്ചിന്റെ അളവ് 1960കളിൽ പ്രതിവർഷം 300 ടൺ ആയിരുന്നെങ്കിൽ ഇപ്പോൾ അര ടൺ പോലുമില്ല. 1990കളിൽ തന്നെ ആറ്റുകൊഞ്ചിന്റെ ലഭ്യത മൂന്നിലൊന്നായി കുറഞ്ഞിരുന്നു. ഈ വർഷത്തെ വേമ്പനാട് മത്സ്യ കണക്കെടുപ്പിൽ ഒരു ആറ്റുകൊഞ്ചിനെപ്പോലും കണ്ടെത്താതിരുന്നതു കഴിഞ്ഞ ദിവസം മനോരമ വാർത്തയാക്കിയിരുന്നു.
കായൽ മലിനീകരണവും തണ്ണീർമുക്കം ബണ്ടിന്റെ വരവോടെ ഉപ്പുവെള്ളം കയറുന്നതിലുണ്ടായ കുറവുമാണു ആറ്റുകൊഞ്ചിന്റെ നിലനിൽപിനു ഭീഷണിയെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
കുട്ടനാടിനെ മുക്കിയ 2018ലെ പ്രളയം മുതൽ ആറ്റുകൊഞ്ചിന്റെ അളവ് കുറയുന്നതായാണു കാണുന്നത്.
അശോക ട്രസ്റ്റ് ഫോർ റിസർച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയൺമെന്റ്, കമ്യൂണിറ്റി എൻവയൺമെന്റൽ റിസോഴ്സ് സെന്റർ (ഏട്രീ സിഇആർസി) എന്നിവ സമാഹരിച്ച കണക്കുകൾ പ്രകാരം 2018ൽ താരതമ്യേന കൂടുതൽ ആറ്റുകൊഞ്ച് കാണപ്പെട്ട കൈനകരിയിൽ 2021 ആയപ്പോൾ അതു നാലിലൊന്നായി കുറഞ്ഞു.
ശുദ്ധജലത്തിലാണ് ആറ്റുകൊഞ്ചിന്റെ വാസമെങ്കിലും മുട്ടയിടുന്നതിനും കുഞ്ഞുങ്ങൾ വളരുന്നതിനും ഉപ്പുരസമുള്ള വെള്ളം ആവശ്യമാണ്.
അതിനാൽ പ്രജനന കാലയളവിൽ വേമ്പനാട്ടു കായലിന്റെ വടക്കൻ ഭാഗത്തേക്കു പോകും. മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾ ശുദ്ധജലത്തിനായി കായലിന്റെ തെക്കുഭാഗത്തേക്കു വരികയും ചെയ്യും.
എന്നാൽ തണ്ണീർമുക്കം ബണ്ട് വന്നതോടെ കൊഞ്ച് ഉൾപ്പെടെയുള്ള മീനുകളുടെ ഇത്തരം സഞ്ചാരം മുടങ്ങി. ഇതു പ്രജനനത്തെയും കൊഞ്ചിന്റെ നിലനിൽപിനെയും സാരമായി ബാധിച്ചിട്ടുണ്ട്.
അതിനൊപ്പമാണു കായൽ മലിനീകരണം എന്ന വിപത്തും.
ഓരോ വർഷവും ലഭിച്ച ആറ്റുകൊഞ്ചിന്റെ അളവ് (ടണ്ണിൽ): സൊസൈറ്റി, 2018, 2019, 2020, 2021 എന്ന ക്രമത്തിൽ
കാരിച്ചാൽ– 15.2, 4.7, 3.1, 1.6
നെടുമുടി– 7.6, 6.2, 4.3, 1.7
കാവാലം– 10.3, 8.7, 6.4, 3.1
നീലംപേരൂർ– 18.75, 19.23, 2.6, –
വൈക്കം ചെമ്പ്– 8, 4, –, –
കൈനകരി– 30, 28.5, 15.2, 7.3
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]