ഹരിപ്പാട് ∙ നങ്ങ്യാർകുളങ്ങര ജംക്ഷനിലും സമീപമുള്ള റോഡുകളിലും തെരുവുനായ്ക്കൾ ഭീഷണിയാകുന്നു. നങ്ങ്യാർകുളങ്ങര–തട്ടാരമ്പലം റോഡിലാണ് തെരുവുനായ്ക്കൾ കൂട്ടമായി കാണപ്പെടുന്നത്.
സ്ത്രീകളും സ്കൂൾ വിദ്യാർഥികളുമാണ് നായ്ക്കൂട്ടത്തിന്റെ ഭീഷണി കൂടുതലായി നേരിടുന്നത്. ഒറ്റയ്ക്കു നടന്നു പോകുന്നവരെ കൂട്ടമായി എത്തി ആക്രമിക്കുക പതിവാണ്.
നായ്ക്കളുടെ ആക്രമണത്തിൽ പലർക്കും പരുക്കേറ്റിട്ടുണ്ട്.
സ്കൂൾ ബാഗും കുടയും ഉപയോഗിച്ചാണ് വിദ്യാർഥികൾ പലപ്പോഴും നായ്ക്കളുടെ ആക്രമണത്തിൽ നിന്നു രക്ഷ നേടുന്നത്. നായ്ക്കളുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരുക്ക് ഏൽക്കുന്നവരുമുണ്ട്.
ഇരുചക്ര വാഹനയാത്രക്കാർക്കാണ് തെരുവുനായ ശല്യം വലിയ ഭീഷണി ഉയർത്തുന്നത്.
ഇരുചക്ര വാഹനങ്ങളിൽ പോകുന്നതിനിടെ കുരച്ച് പാഞ്ഞ് വരുന്ന നായ്ക്കൂട്ടത്തിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ് പരുക്ക് ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഭക്ഷണാവശിഷ്ടങ്ങൾ റോഡുകളിൽ തള്ളുന്നതാണ് തെരുവു നായ്ശല്യം കൂടാൻ കാരണമായി പറയുന്നത്.
രാത്രി കച്ചവട
സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടു വന്ന് റോഡിന്റെ പല ഭാഗത്തായി തള്ളുന്നുണ്ട്. റോഡുകളിൽ മാലിന്യം തള്ളുന്നവർക്കെതിരെയും കർശന നടപടി സ്വീകരിച്ചാൽ തെരുവു നായശല്യം ഒരു പരിധി വരെ ഒഴിവാക്കാനാകും എന്നാണ് നാട്ടുകാർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]